ജെല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും എത്തുന്നു എത്തുന്നു. ഡിസ്്കോ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം ആഗസ്റ്റിൽ ചിത്രീകരണമാരംഭിക്കും. ഇന്ദ്രജിത്തും ചെമ്പൻ വിനോദും മുകേഷുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് .
പശ്ചിമ അമേരിക്കയിൽ വർഷം തോറും അരങ്ങേറുന്ന ബേർണിംഗ് മാൻ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഡിസ്കോയുടെ രചന നിർവഹിക്കുന്നത് എസ്. ഹരീഷാണ് . ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കെട്ട് ഒരുക്കിയത്. ഒരു ഗ്രാമത്തിൽ കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിചോടുകയും അതിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെയും കഥയാണ് ജെല്ലിക്കെട്ട് എന്ന ചിത്രം പറയുന്നത്.
അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ ലാസ് വേഗാസാണ ്ഡിസ്കോയുടെ പ്രധാന ലൊക്കേഷൻ. പശ്ചിമ അമേരിക്കയിൽ വർഷം തോറും അരങ്ങേറുന്ന ബേർണിംഗ് മാൻ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് . വിദേശം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
ചുഴലിയാണ് ലിജോയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ ജോജു ജോർജും ചെമ്പൻ വിനോദും സൗബിൻ ഷാഹിറും ദിലീഷ് പോത്തനും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു
എട്ട് വർഷം മുൻപ് ഇന്ദ്രജിത്തിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി പ്ലാൻ ചെയ്ത ചിത്രമാണ് ഡിസ്കോ. പല കാരണങ്ങളാലും ചിത്രം തുടങ്ങാൻ വൈകുകയായിരുന്നു.
LIJO JOSE