കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ ഇംഗ്ലീഷ് സംസാരിക്കാനറിയാതെയും അന്താരാഷ്ട്ര മോഡലായി ; ഒടുവിൽ ബിഗ് ബോസ്സിലെത്തിയ ഷിയാസിന്റെ ജീവിതം

കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ ഇംഗ്ലീഷ് സംസാരിക്കാനറിയാതെയും അന്താരാഷ്ട്ര മോഡലായി ; ഒടുവിൽ ബിഗ് ബോസ്സിലെത്തിയ ഷിയാസിന്റെ ജീവിതം

ബിഗ് ബോസ് വീട്ടിലേക്ക് അല്പം വൈകിയെത്തിയ കുടുംബാംഗമാണ് ഷിയാസ് കരീം. നിഷ്കളങ്കതയും ബഹളവും കൊണ്ട് കുടുംബത്തിനെ സജീവമാക്കുന്നയാളാണ് മത്സരാര്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ ഷിയാസ് . ഷിയാസ് ബിഗ് ബോസ്സിൽ എത്തിയ പ്പോൾ പ്രേക്ഷകർക്ക് ഇതാരാണെന്നുള്ളതിൽ വ്യക്തതയുണ്ടായിരുന്നില്ല. മോഡലും ബോഡി ബിൽഡറുമൊക്കെയാണെങ്കിലും ആർക്കുമറിയാത്ത ചില കാര്യങ്ങൾ ഷിയാസിന്റെ ജീവിതത്തിലുണ്ട്.

കൊച്ചി പെരുമ്പാവൂരിലെ ഒരു സാധാരണ കുടുംബാംഗമായ ഷിയാസ് ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ചാണ് ബിഗ് ബോസ്സിലേക്കെത്തിയത് . ബിഗ് ബോസ് പോലൊരു വലിയ മത്സര വേദിയിൽ പങ്കെടുക്കാനും മാത്രം എന്താണ് ഷിയാസ് എന്നറിയാം. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ പേര് ലോക ശ്രേദ്ധയിൽ എത്തിച്ച ഒരു മോഡലാണ് ഷിയാസ് കരീം. പല പ്രമുഖ ഡിസൈനർമാരുടെയും വസ്ത്രങ്ങളുടെ മോഡലായി ഷിയാസ് എത്തിയിട്ടുണ്ട്. തനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നെന്നും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനാണ് അത് പഠിച്ചെടുത്തതെന്നും ബിഗ് ബോസ് ഹൗസിലെത്തിയപ്പോൾ ഹിമ ശങ്കറോട് ഷിയാസ് പറഞ്ഞിരുന്നു.

മിസ്റ്റർ വേൾഡ് എന്ന് വിശേഷിപ്പിക്കാവുന്ന മിസ്റ്റർ ഗ്രാൻഡ് സി വേൾഡ് 2018 ൽ ഫൈനലിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് ഷിയാസ്. ടൈറ്റിൽ നേടിയില്ലെങ്കിലും മിസ്റ്റർ ഫോട്ടോ മോഡൽ, മിസ്റ്റർ പോപ്പുലാരിറ്റി മോഡൽ എന്ന സ്ഥാനങ്ങൾ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി . ബ്രസിൽ ,ബൾഗേറിയ , ശ്രീലങ്ക,ഇറാഖ് തുടങ്ങിയ ഇടങ്ങളിൽ നിന്നവരോട് പോരാടിയാണ് ഷിയാസ് ഇത് സ്വന്തമാക്കിയത്.

സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായാണ് ഷിയാസ് മോഡലിങ്ങിലേക്ക് എത്തുന്നത്. ക്യാപ്റ്റൻ എന്ന ചിത്രത്തിൽ ഒരു ഫുട്ബോൾ കളിക്കാരന്റെ വേഷത്തിൽ എത്തുകയും ചെയ്തിട്ടുണ്ട് ഷിയാസ് കരീം.പരസ്യങ്ങളിലാണ് ആദ്യം ഷിയാസ് പ്രത്യക്ഷപ്പെട്ടിരുന്നത്. അവസാന ഘട്ടത്തിലേക്കടുക്കുന്ന ബിഗ് ബോസ് മത്സരത്തിൽ അവശേഷിക്കുന്ന എട്ടു പേരിൽ ശക്തനായ ഒരു മത്സരാർത്ഥി കൂടിയാണ് ഷിയാസ്.

life story of shiyas kareem

Sruthi S :