ടൂത്ത് പേസ്റ്റ് പല്ലു തേയ്ക്കാൻ മാത്രമുള്ളതെണെന്നാണോ വിചാരം ?സൗന്ദര്യ വർധക വസ്തുവും പുകവലിക്കാർക്ക് ഏറ്റവും ഉപകാരിയുമായ ടൂത്ത് പേസ്റ്റ് !!!

ടൂത്ത് പേസ്റ്റ് പല്ലു തേയ്ക്കാൻ മാത്രമുള്ളതെണെന്നാണോ വിചാരം ?സൗന്ദര്യ വർധക വസ്തുവും പുകവലിക്കാർക്ക് ഏറ്റവും ഉപകാരിയുമായ ടൂത്ത് പേസ്റ്റ് !!!

Portrait of beautiful woman holding toothbrush.

ടൂത് പേസ്റ്റ് സാധാരണയായി പല്ലു തേക്കാൻ മാത്രമാണ് എല്ലാവരും ഉപയോഗിക്കുന്നത്. എന്നാൽ ടൂത് പേസ്റ്റ് കൊണ്ട് വേറെയും ചില ഗുണങ്ങളുണ്ട് . ഇതൊരു സൗന്ദര്യ വർധക വസ്തു കൂടിയാണ്. നമ്മുടെ ശരീരസംരക്ഷണത്തിന്‍റെ ഭാഗമായി ശരീരത്തിലെ അനാവശ്യ രോമങ്ങൾ നാം ട്രിം ചെയ്തോ ഷേവ് ചെയ്തോ നീക്കം ചെയ്യാറുണ്ട്. തുടര്‍ന്ന് കക്ഷം, തുടയിടുക്ക് എന്നീഭാഗങ്ങളിൽ പ്രത്യക്ഷപ്പെടാവുന്ന കറുത്ത പാടുകൾ നീക്കാൻ ടൂത്ത്പേസ്റ്റിന് കഴിയും.

ടൂത്ത് പേസ്റ്റിനൊപ്പം അൽപം ബേക്കിംഗ് സോഡയും ആപ്പിൾ വിനാഗിരിയും ചേര്‍ത്താൽ രാസപ്രവര്‍ത്തനഫലമായി ഒരു പേസ്റ്റ് രൂപത്തിലുള്ള വസ്തു ലഭിക്കും. ഇത് കക്ഷത്തും തുടയിടുക്കുകളിലും തേട്ട് പിടിപ്പിച്ച് അൽപ നേരത്തെ മസ്സാജിങിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളഞ്ഞാൽ ഉഗ്രൻ ഫലമാണ് ലഭിക്കുക ഇത് രണ്ടാഴ്ച തുടര്‍ച്ചയായി ആഴ്ചയിൽ രണ്ടു തവണ വീതം ചെയ്യണം. വെളുത്ത നിറമുള്ള പേസ്റ്റ് മാത്രമേ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ എന്നത് പ്രത്യേകം ഓർക്കുക.

കൂടാതെ ദിവസേന ടൂത്ത് പേസ്റ്റുപയോഗിച്ച് പല്ലു തേയ്ക്കുന്നവരാണെങ്കിലും പുകവലിക്കുന്നവരുടെ പല്ലുകളിൽ ഒരു തരം മഞ്ഞ നിറം അനുഭവപ്പെടാറുണ്ട. ഇത് പൂര്‍ണ്ണമായും മാറ്റുവാൻ ടൂത്ത് പേസ്റ്റും ബേക്കിങ് സോഡയും കലര്‍ത്തി പല്ലിൽ തേയ്ച്ച ശേഷം അലുമിനിയം ഫോയിലുപയോഗിച്ച് പത്തു മിനിറ്റ് നേരത്തേക്ക് മൂടി വെയ്ക്കുക. പ്രത്യക്ഷമായ ഫലം നിങ്ങൾക്ക് ലഭ്യമാകുമെന്നതുറപ്പ്. ഞൊടിയിടയിൽ മുറിവുകളുണക്കാനും പെള്ളലുകൾ ശമിപ്പിക്കാനും ടൂത്ത് പേസ്റ്റുകൾക്കാകും.

സ്മാര്‍ട്ട് ഫോണുകളുടെ സ്ക്രീനുകളും ടിവി സ്ക്രീനുകളും വൃത്തിയാക്കുന്നതിനും പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. അൽപം പേസ്റ്റ് സ്ക്രീനിൽ തുടച്ച ശേഷം നനവുള്ള തുണികൊണ്ട് വൃത്തിയായി തുടച്ചുനീക്കിയാൽ മതിയാകും. വെളുത്ത ഷൂകൾ വൃത്തിയാക്കാനും ടൂത്തുപേസ്റ്റുകൾക്കാകും. വെള്ളനിറമുള്ള ഷൂവുകളുടെ അടിവശം വൃത്തിയാക്കാനും ഇതേ വിദ്യ പ്രയോഗിക്കാവുന്നതാണ്.

life hacks – tooth paste

Sruthi S :