പല ചെറിയ നടന്‍മാരെയും വലിയ നടന്‍മാരാക്കിയ ശശിയേട്ടനാണ് എന്നെയും നാലാളറിയുന്ന നടനാക്കയത്: ലാലു അലക്‌സ്

പല ചെറിയ നടന്‍മാരെയും വലിയ നടന്‍മാരാക്കിയ ശശിയേട്ടനാണ് എന്നെയും നാലാളറിയുന്ന നടനാക്കയത്: ലാലു അലക്‌സ്

പല ചെറിയ നടന്‍മാരെയും വലിയ നടന്‍മാരാക്കിയ ശശിയേട്ടനാണ് തന്നെയും നാലാളറിയുന്ന നടനാക്കി മാറ്റിയതെന്ന് ലാലു അലക്‌സ്. ഐ.വി.ശശിയുടെ ഈ നാട് എന്ന ചിത്രത്തിലൂടെയാണ് ലാലു അലക്‌സ് എന്ന നടനെ മലയാളികള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. ഒരു ഐ.പി.എസ് ഓഫീസറായാണ് ലാലു അലക്‌സ് ഈ നാടില്‍ വേഷമിട്ടത്. അലക്‌സിന്റെ സിനിമാ ജീവിതത്തില്‍ ബ്രേക്കായ കഥാപാത്രം കൂടിയായിരുന്നു ഇത്.

ഐ.വി.ശശിയുടെ മീന്‍ എന്ന ചിത്രത്തിലാണ് ലാലു അലക്‌സ് ആദ്യമായി അഭിനയിച്ചത്. തന്റെ സിനിമാ ജീവിതത്തെ മാറ്റിമറിച്ചത് ശശിയേട്ടനാണെന്നും ലാലു അലക്‌സ് പറയുന്നു. ചെറുതായാലും വലുതായാലും അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു വേഷം കിട്ടുമ്പോള്‍ എന്തോ വലിയ കാര്യം ചെയ്ത അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും താന്‍ കരുതിയിരുന്നില്ലെന്നും ലാലു അലക്‌സ് പറയുന്നു.

Lalu Alex about IV Sasi

Farsana Jaleel :