ലാൽ ജോസിന്റെ കരിയറിലെ ആ ഏറ്റവും ഹിറ്റ് ചിത്രത്തിന്റെ പശ്ചാത്തലം ബാംഗ്ലൂർ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു !!!

ലാൽ ജോസിന്റെ ഏറ്റവും മികച്ചതും ഹിറ്റുമായ ചിത്രമേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു. ക്ലാസ്സ്‌മേറ്റ്സ് . ഗൃഹാതുരത ഉണർത്തി എത്തിയ ചിത്രം മലയാളികൾ നെഞ്ചിലേറ്റിയിരുന്നു .

ക്ലാസ്മേറ്റ്സ് എന്ന ചിത്രം ബാംഗ്ലറിലെ ഒരു എഞ്ചിനിയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിലായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാണ് ലാല്‍ജോസ് വെളിപ്പെടുത്തിയിരിക്കുന്നത്. നമ്മള്‍ക്ക് അത് ഇപ്പോള്‍ ചിന്തിക്കാൻ പോലും സാധിക്കില്ല. പിന്നീട് ചിത്രത്തിന്റെ പശ്ചാത്തലം എങ്ങനെ കേരളമായി എന്നും ലാല്‍ ജോസ് പറയുന്നുണ്ട്.

രസികന്‍ എന്ന സിനിമയുടെ പരാജയത്തെ തുടര്‍ന്ന് ആരെയും കാണാന്‍ കൂട്ടാക്കാതെ എറണാകുളത്ത് ഒരു ഫ്ലാറ്റില്‍ താമസിക്കുമ്ബോഴാണ് സുഹൃത്തായ നടന്‍ സാദിഖ് വിളിക്കുന്നത് സീരിയകള്‍ക്കെല്ലാം സ്ക്രിപ്റ്റ് എഴുതുന്ന ജെയിംസ് ആല്‍ബര്‍ട്ട് എന്ന ഒരാളുണ്ട് അയാള്‍ക്ക് ഒരു കഥ പറയാനുണ്ട് ഒന്ന് പറഞ്ഞുവിട്ടോട്ടെ. ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും എനിക്ക് സമ്മതിക്കേണ്ടി വന്നു.

പെട്ടന്ന് പറഞ്ഞു വിടാം എന്നാണ് ഞാന്‍ കരുതിയത് പക്ഷേ ആല്‍ബര്‍ട്ട് കഥ മുഴുവന്‍ പറഞ്ഞു ഞാന്‍ മുഴുവനും കേട്ടു. എനിക്ക് വലിയ ഇഷ്ടമായി. മുഴുവന്‍ തിരക്കഥ എഴുതാന്‍ ഞാന്‍ ആല്‍ബര്‍ട്ടിനോട് പറഞ്ഞു. ക്ലാസ്‌മേറ്റ്സ് എന്ന പേര് തന്നെയാണ്എ ന്നെ ആദ്യം ആകര്‍ഷിച്ചത്. ബാംഗ്ലൂരിലെ ഒരു എഞ്ചിനിയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു ആദ്യം ക്ലാസ്‌മേറ്റ്സ് പിന്നീട് അത് കേരളത്തിലെ ഒരു കോളേജിലേക്ക് പറിച്ചു നടുകയായിരുന്നു.



ജെയിംസ് പഠിച്ചത് കൊല്ലം ഫാത്തിമ കോളേജിലും ഞാന്‍ പഠിച്ചത് ഒറ്റപ്പാലം എന്‍ എസ് എസ് കോളേജിലുമായിരുന്നു ഞങ്ങള്‍ കോളേജിലെ ഒരോ പഴയ അനുഭവങ്ങളും ഓര്‍ത്തെടുത്തു അങ്ങനെയാണ് ഇന്നു കാണുന്ന ക്ലാസ്‌മേറ്റ്സ് ഉണ്ടായത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

lal jose about classmates movie

Sruthi S :