എട്ട് വര്‍ഷത്തിനു ശേഷം നൃത്തവേദിയിൽ ചുവടുവെച്ച് ലച്ചു , ചിത്രങ്ങൾ വൈറൽ !

ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലെ ലക്ഷ്‍മിയെന്ന ലച്ചുവായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ്  ജൂഹി രുസ്‍തഗി.ഒരുപാട് ആരാധകർ ഉള്ള താരമാണ് ഇപ്പോൾ തന്നെ ജൂഹി ,ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്ന ഒരാളുകൂടെയാണ്  . വീണ്ടും നൃത്തവേദിയില്‍ മടങ്ങിയെത്തിയതിന്റെ വിശേഷം പങ്കുവയ്‍ക്കുകയാണ് ജൂഹി. നൃത്തവേഷത്തിലുള്ള ജൂഹിയുടെ ചിത്രം  സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് .

ഗുരുവായൂര്‍ അമ്പലത്തില്‍ ജൂഹിയുടെ കസിന്റെ കൂടെയുള്ള , ഇരുവരും  നൃത്തവേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ജൂഹി ഷെയര്‍ ചെയ്‍തിരിക്കുന്നത് . എട്ട് വര്‍ഷത്തിനു ശേഷമാണ് നൃത്തവേദിയിലെന്ന് ജൂഹി പറയുന്നു. രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‍തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്‍മിയുടെയും മകളാണ് ജൂഹി. ഫാഷൻ ഡിസൈൻ കോഴ്‍സ് ചെയ്യുകയാണ് ഇപ്പോള്‍ ജൂഹി.

juhi rustagi dancing photo

Sruthi S :