“അഭിനയിക്കാൻ എത്തുന്നവരുടെ മോശം പ്രകടനത്തിൽ സഹികെട്ടാണ് ഞാൻ അഭിനയിക്കാൻ തുടങ്ങിയത് ” – ലാൽ ജോസ്

സിനിമയിലെ റിയലിസ്റ്റിക് വിഭാഗത്തെ പറ്റിയും ബിഹേവിങ് അഭിനയത്തെ പട്ടയും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞ ലാൽ ജോസ് താൻ എന്തുകൊണ്ടാണ് അഭിനയിക്കാൻ തുടങ്ങിയതെന്ന് പറയുന്നു.

ഇന്നത്തെ സിനിമയുടെ സീനുകളിലും ഘടനയിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രങ്ങളെ ഞാന്‍ നേരത്തെ ഡയമണ്ട് നെക്ലേസില്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് ഫാസിലിന്റെ നായക കഥാപാത്രംതന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായില്ല.

താന്‍ സംവിധാനം ചെയ്ത രസികനും രണ്ടാം ഭാവവുമെല്ലാം കാലത്തിനുമുമ്പേ സഞ്ചരിച്ച ചിത്രങ്ങളായിരുന്നു. സത്യത്തില്‍ അത് പിറക്കേണ്ടത് ഇന്നായിരുന്നു. ചെറിയ നെഗറ്റീവ് ഷേഡുണ്ടെങ്കിലും സര്‍വഗുണ സമ്പന്നരായ നായക കഥാപാത്രങ്ങളെയാണ് മലയാള സിനിമ ഇന്നും ആഘോഷിക്കുന്നതെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു.

സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് അഭിനയിക്കാനെത്തുന്നവരുടെ മോശം പ്രകടനത്തില്‍ സഹികെട്ടാണ് അഭിനയിക്കാന്‍ തുടങ്ങിയതെന്നും ലാല്‍ ജോസ് പറയുന്നു. കാലം മാറുകയാണ്. ഡയറക്ഷനില്‍നിന്ന് പുറത്തായാലും കഞ്ഞികുടിക്കാന്‍ എന്തെങ്കിലും മാര്‍ഗം കാണണ്ടേ? അഭിനയം തുടരുന്നത് അതിനുള്ള തയ്യാറെടുപ്പായി കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

lal jose about acting

Sruthi S :