അന്ന് കാലാപാനി ഇപ്പോൾ കുഞ്ഞാലിമരക്കാരുടെ ബജറ്റിൽ പേടി ; പ്രിയദർശൻ തുറന്ന് പറയുന്നു ……..

2018 ബിഗ് ബജറ്റ് ചിത്രങ്ങളുടെ ആഘോഷമാണ്. സൂപ്പർ താരങ്ങളുടെ വരാനിരിക്കുന്നത് സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. ആരാധകർ ഏറെ ആകാംക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഏറ്റവും ചിലവേറിയ പ്രിയ ദർശൻ – മോഹൻലാൽ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ‘ കുഞ്ഞാലിമരക്കാർ ‘ ഈ വർഷത്തെ മെഗാ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

കുഞ്ഞാലി മരയ്ക്കാറിന്റെ ബജറ്റിൽ ആശങ്കയുണ്ടെന്ന് പ്രിയദർശൻ. കാലാപാനിയുടെ ചിത്രീകരണ സമയത്തും അതിന്റെ ബജറ്റിനെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. സാമാനമായ സാഹചര്യം തന്നെയാണ് കുഞ്ഞാലി മരയ്ക്കാർക്കുള്ളത്. അറബിക്കടലിന്റെ സിംഹമെന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. സിനിമയുടെ നിർമാണത്തിലെ ആശങ്കകളെ കുറിച്ച് പ്രിയദർശൻ പറയുന്നു.

പ്രിയദർശന്റെ വാക്കുകൾ ……

‘വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോദരനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ചരിത്രത്തിനൊപ്പം ഫിക്‌ഷനും ചേർത്താണ് കഥ തയാറാക്കിയിരിക്കുന്നത്. എനിക്കൊപ്പം ഐ.വി ശശിയുടെ മകൻ അനിയും തിരക്കഥയിൽ പങ്കാളിയാണ്’.

കുഞ്ഞാലിമരക്കാരുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയപ്പോൾ കൃത്യമായ ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പ്രിയന്‍ പറഞ്ഞു. കുഞ്ഞാലിമരക്കാരുടെ പേരിൽ ഇതിനു മുമ്പ് സിനിമ വന്നിട്ടുണ്ട്. എന്നാൽ പ്രിയദർശനും മോഹൻലാലും ചെയ്യുന്നത് കുഞ്ഞാലി നാലാമന്റെ കഥയാണ്.

lkaകാലാപാനി ചെയ്യുന്ന സമയത്തും അതിന്റെ ബജറ്റിനെക്കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നു. ഇന്ന് ഈ സിനിമ ചെയ്യുന്നതും അതേ വെല്ലുവിളിയോടെയാണെന്നും പ്രിയൻ പറഞ്ഞു.

ഹിന്ദി, തെലുങ്ക്, ബ്രിട്ടിഷ് താരങ്ങൾ സിനിമയിൽ അണിനിരക്കും. ചൈനീസ് താരവും സിനിമയിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിലാകും ചിത്രീകരിക്കുക. പ്രിയദർശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാർ; ആശീർവാദിന്റെ 25 ാമത്തേതും.

Noora T Noora T :