‘എല്ലാം സ്വന്തമായി വേണമെന്ന വിചാരമാണ് കങ്കണയ്ക്ക് അതുതന്നെയാണ് മണികര്‍ണികയിലും സംഭവിച്ചത്’-സംവിധായകൻ കൃഷ്!!!

ത്സാന്‍സി റാണിയുടെ ജീവിതം പറയുന്ന മണികര്‍ണിക ചരിത്രം പറയുന്ന സിനിമയാണ്. ഇതിൽ നായികയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റണൗത്താണ്. ഈ ചിത്രത്തിലൂടെ തന്നെ സംവിധായകയായി മാറിയിരിക്കുകയാണ് കങ്കണ. എന്നാല്‍ മണികർണിക പ്രഖ്യാപിച്ചത് പ്രമുഖ സംവിധായകന്‍ കൃഷ് ജഗര്‍ലാമുടിയായിരുന്നു. ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ കൃഷ് പിന്മാറിയതിന്റെ പിന്നാലെയാണ് സംവിധായികയുടെ റോള്‍ കങ്കണ ഏറ്റെടുത്തത്. എന്നാല്‍ താന്‍ ഈ ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള കാരണം കങ്കണയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയായാണ് സംവിധായകൻ കൃഷ്.

തന്നോട് കങ്കണ മോശമായി പെരുമാറിയെന്നും പരിഹസിച്ചെന്നും കൃഷ് പറയുന്നു. താന്‍ സംവിധാനം ചെയ്ത ഏതാനും ഭാഗങ്ങള്‍ കങ്കണ വീണ്ടും ചിത്രീകരിക്കുകയും പലരുടെയും കഥാപാത്രങ്ങള്‍ തോന്നുന്ന പോലെ വെട്ടിച്ചുരുക്കുകയും ചെയ്തു. സോനു സൂദിന്റെ കഥാപാത്രം ഇടവേളയ്ക്ക് മുന്‍പായി മരിക്കുന്ന തരത്തില്‍ കഥ മാറ്റണമെന്ന് കങ്കണ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അത് നിരസിച്ചു. സോനുവിനും ആ തീരുമാനം ഇഷ്ടമായില്ല. അങ്ങനെയാണ് താന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. തൊട്ടുപിന്നാലെ സോനുവും മണികര്‍ണികയില്‍ നിന്ന് പുറത്ത് പോയതും ഇതുകൊണ്ടാണ്.

ചരിത്രം പറയുന്ന സിനിമയിൽ വെട്ടിത്തിരുത്തലുകൾ ഉണ്ടാവരുതെന്ന് കങ്കണയോട് പറഞ്ഞു. എന്നിട്ടും അവർ സമ്മതിച്ചില്ല എന്ന് കൃഷ് പറയുന്നു. കങ്കണ കാരണം സിനിമ താമസിച്ചെന്നും ഡബ്ബിങ്ങിനുപോലും കൃത്യസമയത്തെത്തിയില്ലെന്നും എല്ലാവരും കങ്കണയ്ക്ക് വേണ്ടി കാത്തിരുന്നെന്നും കൃഷ് പറഞ്ഞു.
‘എല്ലാം സ്വന്തമായി വേണമെന്ന വിചാരമാണ് കങ്കണയ്ക്ക് അതുതന്നെയാണ് മണികര്‍ണികയിലും സംഭവിച്ചത്.’ കൃഷ് കൂട്ടിച്ചേര്‍ത്തു.

krish about kangana and manikarnika

HariPriya PB :