വിജയം പ്രേക്ഷക സമക്ഷം ആഘോഷിച്ച് ബാലൻ വക്കീൽ !

ബാലൻ വക്കീൽ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ്. ജനപ്രിയ നായകൻ ദിലീപും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച കോടതി സമക്ഷം ബാലൻ വക്കീൽ പ്രേക്ഷകരുടെ പിന്തുണയോടെ നിറഞ്ഞ കയ്യടികളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

വിജയം ആഘോഷിക്കാനും ആരാധകരെ നേരിൽ കാണാനും ദിലീപ് ഇന്നലെ തിരുവനന്തപുരത്ത് എത്തി. വൻ ജനാവലിയാണ് ദിലീപിനെ കാണാൻ മാൾ ഓഫ് ട്രാവൻകൂറിൽ എത്തിയിരുന്നത്. താരത്തിനൊപ്പം സെൽഫിയെടുക്കാൻ തിക്കി തിരക്കി ചെറിയ സംഘര്ഷാവസ്ഥ പോലും ഉണ്ടായിട്ടും ആരാധകർ പിന്മാറിയില്ല.

എല്ലാവർക്കുമൊപ്പം ചിത്രങ്ങളെടുത്തും വിശേഷങ്ങൾ പങ്കു വച്ചും ദിലീപ് മടങ്ങിയത്. വിക്കുള്ള വക്കീൽ ആയാണ് ദിലീപ് ചിത്രത്തിൽ എത്തിയത്. ദിലീപിനൊപ്പം ബി ഉണ്ണികൃഷ്‍ണനും മാൾ ഓഫ് ട്രാവൻകൂറിൽ എത്തിയിരുന്നു.

അജു വർഗീസ് , സിദ്ദിഖ് , മംമ്ത മോഹൻദാസ്, തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരന്നത്. ബോളിവുഡ് വമ്പൻ ബ്രാൻഡ് ആയ വിയകോം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

kodathi samaksham balan vakeel success celebration at travancore mall

Sruthi S :