പ്രതിഫലം വാങ്ങാതെ കൂടെനിന്ന ഷെയ്‌ൻ നിഗം നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യൻ; കിസ്മത്ത് സംവിധായകൻ!

നിര്‍മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തെ വിലക്കിയതിൽ അനുകൂലിച്ചും എതിർത്തും സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത് . ഇപ്പോൾ ഇതാ സിനിമയുടെ സംവിധായകൻ ഷാനവാസ് കെ.ബാവക്കുട്ടി റ്റി താരത്തെ പിന്തുണച്ച് രംഗത്ത്.

തന്റെ സിനിമ സ്വപ്‌നം സാക്ഷാത്‌കരിക്കാൻ കാരവാൻ ഇല്ലാതെ, ഏസി സ്യൂട്ട് റൂമില്ലാതെ, പ്രതിഫലം വാങ്ങാതെ കൂടെനിന്ന ഷെയ്‌ൻ നിഗം നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യനാണെന്ന് ഷാനവാസ് കെ.ബാവക്കുട്ടി ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം മുടങ്ങി കിടക്കുന്ന വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. സിനിമകൾക്കായി ചിലവായത് ഏ
ഴ്‌ കോടി രൂപയെന്ന് നിർമ്മാതാക്കൾ പറയുന്നു . പണം നൽകാതെ ഷെയിനിനെ മലയാള സിനിമയിൽ ഇനി അഭിനയിപ്പിക്കില്ലെന്നുമാണ് തീരുമാനം. ഷെയ്നിനിന് വിലക്ക് ഏർപ്പെടുത്തിയ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കൾ പറയുന്നു

ഫേസ് ബുക്ക് കുറിപ്പ്

പ്രിയരേ …
ഞാനിപ്പോൾ ഒരു മനോഹര “സ്വപ്നം” കണ്ടു !!!
“ഉല്ലാസ” ത്തിന്റെ ഡബ്ബിംഗ് പൂർത്തിരിച്ച് “വെയിലും” “കുർബാനിയും” ചിത്രീകരണം പൂർത്തികരിച്ച് “വലിയ പെരുന്നാൾ” സൂപ്പർ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഞങ്ങളുടെ ഷൈൻ നിഗത്തിനെ ….
എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും കാരണം എന്റെ സ്വപ്നം “കിസ്മത്ത്” സാക്ഷാത്കരിക്കാൻ “കാരവാൻ” ഇല്ലാതെ “ഏ സി സ്യൂട്ട് “റൂമില്ലാതെ “പ്രതിഫലം” വാങ്ങാതെ കൂടെ നിന്ന ഷൈൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ …❤️
NB … സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടി ഉണർന്ന കാഴ്ച കൂടി പറയട്ടെ “കിസ്മത്ത്” എന്ന സിനിമ യുടെ പ്രൊഡ്യൂസർ “ഷൈലജ മണികണ്ഠനെ” അസോസിയേഷൻ മെമ്പർഷിപ്പ് ലഭിക്കാൻ ഇന്റർവ്യൂ ചെയ്ത അടുത്ത കാലത്തൊന്നും സിനിമ ചെയ്യാത്ത ആ ചേട്ടന്റെ വാക്കുകൾ …” ഇത്തരം സിനിമകൾ തിയറ്ററിൽ ഓടില്ല നിങ്ങടെ കാശ് പോകും വേഗം രക്ഷപ്പെട്ടൊളൂ” 🙄

kishmath director

Noora T Noora T :