16 വർഷം കാത്തിരുന്നു ജനിച്ച കണ്മണിയാണ് യാത്രയായത് ; കുഞ്ഞു മരിച്ചതറിയാതെ അതീവ ഗുരുതരാവസ്ഥയിൽ ബാലഭാസ്കറും ഭാര്യയും .

16 വർഷം കാത്തിരുന്നു ജനിച്ച കണ്മണിയാണ് യാത്രയായത് ; കുഞ്ഞു മരിച്ചതറിയാതെ അതീവ ഗുരുതരാവസ്ഥയിൽ ബാലഭാസ്കറും ഭാര്യയും .

16 വര്ഷം കാത്തിരുന്നു പിറന്ന കൺമണിയെ ആണ് അപകടത്തിൽ വയലിനിസ്റ് ബാലഭാസ്കറിനും ഭാര്യക്കും നഷ്ടപെട്ടത്. തേജസ്വി ബാല എന്ന രണ്ടു വയസുകാരിയായ മകൾ യാത്രയായത് അറിയാതെ അതീവ ഗുരുതരാവസ്ഥയിലാണ് ബാലഭാസ്കർ . ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തു.

അതീവ ഗുരുതരമായി തുടരുന്ന ബാലഭാസ്കറിന്റെ ഇപ്പോളത്തെ നിലയെപ്പറ്റി റേഡിയോ ജോക്കി കിടിലം ഫിറോസിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ .കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവവേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ .ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത് !വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു .

ബാലുച്ചേട്ടൻ സ്‌പൈനൽ കോഡിന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ് .ബിപി ഒരുപാട് താഴെയും ,എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ !സര്ജറിക്ക് കയറ്റിയിട്ടുണ്ട് .മലയാളക്കരയുടെ മുഴുവൻ പ്രാർത്ഥനകളുണ്ട് .ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ .പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു .-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .ഞാനും കൂടാം എന്റെ വയലിനുമായി .ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോർക്കുന്നു .നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി .മനസ്സിലെ നോവായി കുഞ്ഞാവ പോയി .ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ആകെ സങ്കടം ,ആധി .
എത്രയും വേഗം ഭേദമാകട്ടെ.

kidilam firoz facebook post violinist balabhaskar family accident

Sruthi S :