കെജിഎഫ് 3 എത്തുക 20205ല്‍, യാഷിന് പകരം മറ്റൊരു നായകന്‍; കൂടുതല്‍ വിവരങ്ങളുമായി നിര്‍മാതാവ്

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കെജിഎഫ്. ഇന്ത്യന്‍ സിനിമാ ലോകത്ത് ഈ ചിത്രം തീര്‍ത്ത ഓളം അത്ര ചെറുതല്ല. ചിത്രത്തിന്റെ മൂന്നാം ഭാഗം വന്നേക്കുമെന്ന സൂചനയോടെയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 അവസാനിച്ചത്. ഇതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ഇപ്പോഴിതാ റോക്കി ഭായിയുടെ മൂന്നാം വരവിനേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഹോംബാലെ ഫിലിംസാണ് കെജിഎഫ് ഒന്നും രണ്ടും ഭാഗങ്ങള്‍ നിര്‍മിച്ചത്. മൂന്നാം ഭാഗം പക്ഷേ ഉടനൊന്നുമുണ്ടാവില്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് കിരഗണ്ടൂര്‍ പറഞ്ഞത്.

സംവിധായകന്‍ പ്രശാന്ത് നീല്‍ നിലവില്‍ സലാര്‍ എന്ന ചിത്രം ചെയ്യുന്ന തിരക്കിലാണ്. അതിന് ശേഷം മാത്രമേ കെജിഎഫ് മൂന്നാം ഭാഗമുണ്ടാവൂ എന്നും അത് ചിലപ്പോള്‍ 2025ലായിരിക്കുമെന്നും വിജയ് പറഞ്ഞു. 2025ലായിരിക്കും കെജിഎഫ് 3 റിലീസ് ചെയ്യുക.

യഷ് നായകനായി കെജിഎഫിന് അഞ്ച് ഭാഗങ്ങളൊരുക്കും. അഞ്ചാം ഭാഗത്തിന് ശേഷം പുതിയൊരു നായകനെ വെച്ച് ഇതേ ചിത്രത്തിന്റെ തുടര്‍ച്ചകളുണ്ടാവും. ഹോളിവുഡില്‍ ജെയിംസ് ബോണ്ട് ചിത്രങ്ങളെ മാതൃകയാക്കിയാകും നായകനെ മാറ്റുന്നത്. വിജയ് കിരഗണ്ടൂര്‍ പറഞ്ഞു. ഹോംബാലെ പ്രൊഡക്ഷന്‍സിലെ മറ്റൊരു നിര്‍മാതാവായ കാര്‍ത്തിക് ഗൗഡയും കെ.ജെ.എഫ് 3 വൈകുമെന്ന് അറിയിച്ചിരുന്നു.

Vijayasree Vijayasree :