വിജയ്‌യുടെ ‘വാരസുഡു’ എത്താന്‍ വൈകും, റിലീസ് തീയതി മാറ്റി നിര്‍മാതാക്കള്‍

വിജയ്‌യുടെ ‘വാരിസ്’ ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്റെ റിലീസ് തിയതി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. ‘വാരസുഡു’ എന്ന പേരില്‍ എന്ന പേരിലാണ് ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ എത്തുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചാണ് നിര്‍മ്മാതാക്കള്‍ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

വാരിസ് ഒരേ സമയം തമിഴിലും തെലുങ്കിലും ഇറങ്ങും എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്നാല്‍ വാരസുഡു പടത്തിന്റെ റിലീസ് വൈകുമെന്നാണ് നിര്‍മ്മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് ഇന്ന് പുറത്തുവിട്ട പോസ്റ്റര്‍ പറയുന്നത്.

ജനുവരി 11ന് ആണ് തമിഴ്‌നാട്ടിലും കേരളത്തിലും ആഗോളതലത്തിലും വാരിസ് എത്തുന്നത് എങ്കില്‍, തെലുങ്ക് പതിപ്പ് ജനുവരി 14ന് ആയിരിക്കും റിലീസ് ചെയ്യുക. ജനുവരി 12ന് തെലുങ്കില്‍ രണ്ട് വമ്പന്‍ റിലീസുകള്‍ എത്തുന്നുണ്ട്. ചിരഞ്ജീവി ചിത്രം ‘വാള്‍ട്ടയര്‍ വീരയ്യ’യും നന്ദമൂരി ബാലകൃഷ്ണയുടെ ‘വീര സിംഹ റെഡ്ഡി’യുമാണ് ക്ലാഷ് റിലീസിന് ഒരുങ്ങുന്നത്.

ജനുവരി 12, 13 തിയതികളിലായാണ് സിനിമ എത്തുന്നത്. അതിനാലാണ് വാരിസ് തെലുങ്ക് പതിപ്പ് ജനുവരി 14ലേക്ക് മാറ്റിയത്. അതേസമയം, കഴിഞ്ഞ ദിവസം വാരസുഡു തെലുങ്ക് പ്രീറിലീസ് ഹൈദരാബാദില്‍ നടന്നിരുന്നു. എന്നാല്‍ വിജയ് അടക്കം പ്രധാന അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചടങ്ങിന് എത്തിയില്ല എന്നാണ് വിവരം.

Vijayasree Vijayasree :