മകനെ ഓർത്ത് പേടിയാണ്,അവന്‍ വെറും ഒരു കുട്ടിയാണെന്ന് എന്നെങ്കിലും ആളുകള്‍ക്ക് മനസിലാകും-കരീന കപൂർ !!!

ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂർ ഇന്ത്യ മുഴുവൻ നിറയെ ആരാധകരുള്ള കുട്ടിതാരമാണ്. തൈമൂറിന്റെ ആരാധകരെകൊണ്ട് പലപ്പോഴും സെയ്‌ഫും കരീനയും അസ്വസ്ഥതയും പ്രകടിപ്പിക്കാറുണ്ട്.

തൈമൂറിന്‍റെ പുറകേ ആള്‍ക്കൂട്ടം ചുറ്റിതിരിയുന്നതില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കരീന. തൈമൂറിനെ കാണുന്നത് ഞങ്ങള്‍ക്ക് സന്തോഷമാണെന്ന് ചിലര്‍ പറയും. തൈമൂര്‍ ഞങ്ങളുടെ മകനാണ്, നിങ്ങളെ അവന്‍ സന്തോഷവാനാക്കേണ്ടത് എന്തിനാണെന്നാണ് സെയ്ഫിന്‍റെ ആറ്റിറ്റ്യൂഡ്.

തന്‍റെ മകനെ ഓര്‍ത്ത് ഇപ്പോള്‍ പേടിയാണ്. പാപ്പരാസികള്‍ മൂലം മകനെ വീട്ടില്‍ നിര്‍ത്താന്‍ തന്നെ തനിക്ക് മടിയാണ്. ഷൂട്ടിന് പോകുമ്പോള്‍ മകന്‍ വീട്ടില്‍ എന്തുചെയ്യുന്നു എന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താന്‍ അറിയുന്നുണ്ട്. ഇത് വളരെ ഭീകരമാണെന്നും കരീന പറഞ്ഞു.

വളരെ സാധാരണമായ ഒരു കുട്ടിക്കാലമാണ് തന്‍റെ മകന് വേണ്ടത്.  അവന്‍റെ ഓരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുകയാണ്. അവന്‍ വെറും ഒരു കുട്ടിയാണെന്ന് ഒരു സമയത്ത് ആളുകള്‍ക്ക് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും കരീന പറഞ്ഞു.

kareena kapoor about taimur

HariPriya PB :