“സെയ്‌ഫിന്റെ ആദ്യ ഭാര്യയിലെ മക്കളുടെ അമ്മയാകാൻ പറ്റില്ല , ഞാനിത് അവരോടും പറഞ്ഞിട്ടുണ്ട് ” – കരീന കപൂർ

“സെയ്‌ഫിന്റെ ആദ്യ ഭാര്യയിലെ മക്കളുടെ അമ്മയാകാൻ പറ്റില്ല , ഞാനിത് അവരോടും പറഞ്ഞിട്ടുണ്ട് ” – കരീന കപൂർ

സെയ്ഫ് അലിഖാൻ അമൃത സിംഗുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് കരീന കപൂറിനെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ സെയ്‌ഫിനു രണ്ടു മക്കളാണുള്ളത് . സാറയും ഇബ്രാഹിമും . എന്നാൽ ഇവരെ തനിക്ക് മക്കളായി കാണാൻ സാധിക്കില്ലെന്നാണ് കരീന കപൂർ പറയുന്നത്.

‘ഞാനിത് എപ്പോഴും സെയ്ഫിനോടും സാറയോടും ഇബ്രാഹിമിനോടും പറയാറുണ്ട്, എനിക്ക് അവരുടെ സുഹൃത്താകാനേ കഴിയൂ അമ്മയാകാന്‍ കഴിയില്ല എന്ന്. കാരണം അവരെ അതിശയകരമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അമ്മ അവര്‍ക്കുണ്ട്. എനിക്കവരുടെ സുഹൃത്താകാന്‍ മാത്രമേ കഴിയൂ. ഞാനവരെ ഒരുപാട് സ്‌നേഹിക്കുന്നു. അവര്‍ക്ക് എന്നെയോ എന്റെ ഉപദേശമോ വേണമെങ്കില്‍ ഞാന്‍ അവിടെ ഉണ്ടാകും. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും.’ കരീന പറഞ്ഞു.

നടി അമൃതസിങ്ങുമായുള്ള സെയ്ഫിന്റെ ആദ്യ വിവാഹത്തിലുണ്ടായ മക്കളാണ് സാറയും ഇബ്രാഹിമും. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ ബോളിവുഡിലേക്ക് അരങ്ങേറുന്നത്. സാറ ബുദ്ധിയും സൗന്ദര്യവും സമന്വയിച്ച അസാധാരണ വ്യക്തിത്വമാണെന്നാണ് കരീന പറയുന്നത്. വളരെ കാലത്തിന് ശേഷമാണ് ഇത്തരത്തിലുള്ള ഒരു പ്രതിഭാസം ഇന്ത്യന്‍ സിനിമയിലേക്ക് വരുന്നതെന്നും സാറ വലിയ താരമാകുമെന്നും കരീന വ്യക്തമാക്കി.

kareena kapoor about sara ali khan and ibrahim

Sruthi S :