അച്ഛന്റെ മുഴുവന്‍ സമ്പാദ്യവും വിറ്റാണ് കനിമൊഴിയെ പഠിപ്പിച്ചത്… ഒടുവില്‍ അച്ഛനൊപ്പം പാടത്ത് പണിയ്ക്കിറങ്ങിയ 21 കാരിയുടെ ഡോക്ടര്‍ എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കമല്‍ ഹസന്‍

അച്ഛന്റെ മുഴുവന്‍ സമ്പാദ്യവും വിറ്റാണ് കനിമൊഴിയെ പഠിപ്പിച്ചത്… ഒടുവില്‍ അച്ഛനൊപ്പം പാടത്ത് പണിയ്ക്കിറങ്ങിയ 21 കാരിയുടെ ഡോക്ടര്‍ എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കമല്‍ ഹസന്‍

ഡോക്ടറാകാന്‍ അച്ഛനൊപ്പം പാടത്ത് പണിയെടുത്ത് 21 വയസ്സുകാരി കനിമൊഴി. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാനുള്ള പണം കണ്ടെത്തുന്നതിനായിരുന്നു കനിമൊഴി പാടത്ത് പണിയെടുക്കാനിറങ്ങിയത്. കനിമൊഴിയുടെ ഈ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന കനിമൊഴിയുടെ നിശ്ചയദാര്‍ഡ്യത്തിനും കഠിനാധ്വാനത്തിനും നിരവധി അഭിനന്ദനങ്ങളും സഹായ വാഗ്ദാനങ്ങളും ലഭിച്ചിരുന്നു.

ഈ വാര്‍ത്ത കമല്‍ ഹസന്റെ ശ്രദ്ധയിലും പെട്ടു. സിരുവചൂര്‍ ധനലക്ഷ്മി ശ്രീനിവാസന്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് കനിമൊഴി. പഠനത്തിനു പുറമേ അവധി ദിവസങ്ങളില്‍ ഫീസ് തുക കണ്ടെത്താന്‍ കനി പാടത്ത് പണിക്കിറങ്ങുമായിരുന്നു. ഇതറിഞ്ഞതോടെ തന്റെ സഹോദരന്‍ ചന്ദ്രഹാസന്റെ പേരിലുള്ള ട്രസ്റ്റ് വഴി പെണ്‍കുട്ടിയുടെ പൂര്‍ണ്ണ പഠനചിലവ് കമല്‍ ഹസന്‍ ഏറ്റെടുക്കുകയായിരുന്നു. കമല്‍ഹാസ്സന്‍ കനിമൊഴിയുടെ വിദ്യാഭ്യാസ ചിലവുകള്‍ പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്.


പെരംബാലൂര്‍ സ്വദേശിനിയായ കനിമൊഴി മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നതിനായി കാഷ്വല്‍ ലേബറര്‍ ആയി ജോലി ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്ത തന്റെ ശ്രദ്ധയില്‍പ്പെട്ടതായി കമല്‍ ഹസന്‍ പറഞ്ഞു. അണ്ണന്‍ ചന്ദ്രഹാസന്‍ ട്രസ്റ്റ് വഴി അവരുടെ പഠന ചിലവുകളെല്ലാം ഏറ്റെടുക്കുകയാണ്. 2019 ഫെബ്രുവരി വരെയുള്ള അവരുടെ എംബിബിഎസ് പഠനം, പിന്നീടുള്ള ഉന്നത പഠനം, സ്‌കില്‍ ഡെവലപ്‌മെന്റ് എന്നിവയ്ക്കുള്ള ചിലവും ട്രസ്റ്റ് ഏറ്റെടുക്കുമെന്നും ട്രസ്റ്റിന്റെ കുറിപ്പില്‍ കമല്‍ ഹാസ്സന്‍ പറഞ്ഞു.

Kamal Hassan s helping hands to MBBS student Kanimozhi

Farsana Jaleel :