സിനിമ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ ചിലതൊക്കെ വേണം – ഹണി റോസ്

സിനിമ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ ചിലതൊക്കെ വേണം – ഹണി റോസ്

മലയാള സിനിമയിൽ കൗമാര കാലത്തു തന്നെ അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ് . ആദ്യ സമയങ്ങളിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും തമിഴിലും മറ്റു ഭാഷകളിലും തരംഗമായ ശേഷം മലയാളത്തിൽ വീണ്ടും സജീവമായിരിക്കുകയാണ് ഹണി റോസ്. സിനിമയിലെ ഗോഡ് ഫാദർ സങ്കല്പത്തിനെ കുറിച്ച് മനസു തുറക്കുകയാണ് ഹണി റോസ് .

സിനിമയില്‍ തുടരാന്‍ ഒരു ഗോഡ് ഫാദര്‍ വേണമെന്ന ധാരണ ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് നടി ഹണി റോസ് പറയുന്നു .സിനിമയില്‍ എത്തിയാലും തുടരണമെങ്കില്‍ ആരുടെയെങ്കിലും പിന്തുണ വേണമെന്ന് പല അഭിനേതാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. ഗോഡ് ഫാദര്‍ ഇല്ലാത്തവര്‍ക്ക് അവസരം ലഭിക്കില്ലെന്നും ഒരു ധാരണയുണ്ട്. കൗമാരകാലത്തു തന്നെ സിനിമയിലെത്തി നിരവധി ചിത്രങ്ങളുടെ ഭാഗമായ ഹണി തന്റെ അനുഭവത്തില്‍ നിന്ന് ഈ ചര്‍ച്ചകളെ വിലയിരുത്തുന്നതിങ്ങനെ.

സിനിമയില്‍ വരുന്ന സമയത്ത് എനിക്ക് അഭിനയത്തിന്റെ എബിസിഡി അറിയില്ലായിരുന്നു. ഒരു സാധാരണ നാട്ടിന്‍പുറത്ത് നിന്ന് സിനിമയിലെത്തിയ ആളാണ് ഞാന്‍. മേക്കപ്പ് ഇടുന്നത് എങ്ങനെയെന്ന് പോലും എനിക്കറിയില്ലായിരുന്നു.

ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കണം എങ്കില്‍ സിനിമയോട് അതിയായ അഭിനിവേശം ഉണ്ടായിരിക്കണം. ഒരുപാട് പേര്‍ നമ്മളെക്കുറിച്ച് മോശമായി സംസാരിക്കും. പിന്തിരിപ്പിക്കാന്‍ ശ്രമിക്കും. എന്നാല്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഈ പ്രതിസന്ധികളെയെല്ലാം മറികടക്കാം. പിന്തുണ നല്‍കുന്ന ഒരു കുടുംബം കൂടി നമുക്കൊപ്പം ഉണ്ടെങ്കില്‍ ഇത് കുറച്ചു കൂടി എളുപ്പമായിരിക്കും- ഹണി പറഞ്ഞു.

honey rose about malayalam film industry

Sruthi S :