തന്നേക്കാള്‍ 19 വയസ്സ് കൂടുതലുള്ള നടിയുടെ കാമുകനായും മകനായും അഭിനയിച്ചു…. പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പവും അഭിനയിച്ചു…. കാരണം തുറന്നു പറഞ്ഞ് കമല്‍ ഹസന്‍

തന്നേക്കാള്‍ 19 വയസ്സ് കൂടുതലുള്ള നടിയുടെ കാമുകനായും മകനായും അഭിനയിച്ചു…. പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പവും അഭിനയിച്ചു…. കാരണം തുറന്നു പറഞ്ഞ് കമല്‍ ഹസന്‍

ഉലകനായകന്‍ കമല്‍ ഹാസന്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും രാഷ്ട്രീയ ജീവിതത്തിലേയ്ക്ക് കടക്കുകയാണ്. രാഷ്ട്രീയ പ്രവേശനത്തോടെ സിനിമ അഭിനയം നിര്‍ത്തുമെന്ന് കമല്‍ഹാസന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അഞ്ച് പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ച് ഇനി രാഷ്ട്രീയത്തിലിറങ്ങുകയാണെന്നാണ് കമല്‍ഹാസന്‍ പറയുന്നത്.

രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് ഞാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒന്നിച്ച് കൊണ്ടു പോകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുമ്പോള്‍ സിനിമ വിടാനാണ് തീരുമാനം രണ്ടു വള്ളത്തില്‍ കാലു വെയ്ക്കുന്നത് ശരിയല്ലല്ലോ. സിനിമയില്‍ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. നല്ല സിനിമകള്‍ക്കായി അടുത്ത തലമുറ വരണം. അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കി രാജ്കമല്‍ ഫിലിംസുണ്ടാകും പക്ഷേ ഞാന്‍ എന്റെ പുതിയ പാതയില്‍ തിരക്കിലായിരിക്കുമെന്നും കമല്‍ ഹസന്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ചര്‍ച്ചകളാണ് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നായികമാരുടെ പ്രായത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളും ഉയരുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ നായികമാര്‍ക്ക് തീരെ പ്രായം കുറവാണെന്ന വിമര്‍ശനത്തിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.


നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. എന്റെ 19ാ മത്തെ വയസ്സില്‍ ഞാന്‍ നായകനായപ്പോള്‍ എന്റെ നായികയ്ക്ക് 38 ആയിരുന്നു പ്രായം. ആ സിനിമ അവരുടെ 100ാമത്തെ സിനിമയോ മറ്റോ ആയിരുന്നു. മറ്റൊരു സത്യം ആ സിനിമയ്ക്ക് മുമ്പ് അതേ നടിയുടെ കുട്ടിയായി ഞാന്‍ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രായം കലാകാരനെ അല്ലെങ്കില്‍ കലയെ ബാധിക്കണമെന്നുണ്ടോ എന്നാണ് കമല്‍ ഹാസന്‍ ചോദിക്കുകന്നത്.

kamal-hassan-about-his-heroins age

Farsana Jaleel :