” പണത്തിനായി അഭിനയിക്കേണ്ട സാഹചര്യമെനിക്കില്ല ” – കാളിദാസ് ജയറാം

” പണത്തിനായി അഭിനയിക്കേണ്ട സാഹചര്യമെനിക്കില്ല ” – കാളിദാസ് ജയറാം

പ്രേക്ഷകർ ഏറെ കാത്തിരുന്ന സിനിമ അരങ്ങേറ്റമായിരുന്നു കാളിദാസ് ജയറാമിന്റേത്. തമിഴിലാണ് അരങ്ങേറിയതെങ്കിലും മലയാളത്തിലെ ആദ്യ ചിത്രത്തിനായി വർഷങ്ങൾ കാത്തിരുന്നു. പൂമരത്തിനു ശേഷം വീണ്ടും വലിയൊരു ഇടവേളയെടുത്ത കാളിദാസ് പക്ഷെ ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ സജീവമാകുകയാണ്. അതിനെ പട്ടി മനസ് തുറക്കുകയാണ് കാളിദാസ്.

നിലവില്‍ മികച്ചതെന്ന് തോന്നുന്ന കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുന്നതെന്നും പണത്തിനായി അഭിനയിക്കേണ്ട സാഹചര്യമില്ലെന്നും കാളിദാസ് ജയറാം പറയുന്നു . മികച്ച ചിത്രങ്ങളുടെ ഭാഗമാകുമ്ബോള്‍ അത് പൂര്‍ത്തീകരിക്കാനെടുക്കുന്ന സമയമോ ചിത്രങ്ങള്‍ക്കിടയില്‍ വരുന്ന ഇടവേളകളോ പ്രശ്‌നമാക്കുന്നില്ലെന്നും കാളിദാസ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ താരം ഇപ്പോള്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ സെറ്റിലാണ്. കുട്ടിക്കാലം മുതല്‍ക്കേ തന്നെ അറിയുന്ന മഞ്ജു വാര്യരുമൊത്ത് അഭിനയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കാളിദാസ് പറയുന്നു.
മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ഒരു ത്രില്ലര്‍ ചിത്രമല്ലെന്നും റൗഡിയാകാന്‍ നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണെന്നും കാളിദാസ് പറയുന്നു. ലുക്കില്‍ കാണുന്ന പോലെ അത്ര റഫായ കഥാപാത്രമല്ലിതെന്നും താരം വ്യക്തമാക്കി.

kalidas jayaram about movies

Sruthi S :