‘ എന്റെ പഴയ ചിത്രങ്ങളില്‍ മൂന്ന് സംഭാഷണങ്ങളേ ഉണ്ടാവുമായിരുന്നുള്ളു. ‘യു ആര്‍ അണ്ടര്‍ അറസ്റ്റ്’, ‘കയറടാ ജീപ്പില്‍’,’ നിക്കടാ അവിടെ’. – കലാഭവൻ ഷാജോൺ

‘ എന്റെ പഴയ ചിത്രങ്ങളില്‍ മൂന്ന് സംഭാഷണങ്ങളേ ഉണ്ടാവുമായിരുന്നുള്ളു. ‘യു ആര്‍ അണ്ടര്‍ അറസ്റ്റ്’, ‘കയറടാ ജീപ്പില്‍’,’ നിക്കടാ അവിടെ’. – കലാഭവൻ ഷാജോൺ

മിമിക്രി ലോകത്തു നിന്നുമാണ് ഷാജോൺ സിനിമ രംഗത്തേക്ക് എത്തുന്നത്. ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി കാരക്ടർ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും തിളങ്ങി അന്യഭാഷകളിൽ വമ്പൻ ഒടുവിൽ സംവിധാനത്തിലേക്ക് കടക്കുകയാണ് ഷാജോൺ.

ചെറിയ വേഷങ്ങളില്‍ നിന്ന് മികച്ച കഥാപാത്രങ്ങളിലേക്ക് മാറ്റം ലഭിക്കുമെന്ന് താന്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ വിശ്വസിച്ചിരുന്നതായി ഷാജോണ്‍ പറയുന്നു..എന്റെ പഴയ ചിത്രങ്ങളില്‍ മൂന്ന് സംഭാഷണങ്ങളേ ഉണ്ടാവുമായിരുന്നുള്ളു. ‘യു ആര്‍ അണ്ടര്‍ അറസ്റ്റ്’, ‘കയറടാ ജീപ്പില്‍’,’ നിക്കടാ അവിടെ’. കൂടുതലും പൊലീസ് വേഷങ്ങള്‍ ആയിരുന്നതു കൊണ്ട് നിനക്ക് സ്വന്തമായി ഒരു യുണിഫോം തയ്ച്ചുകൂടെ എന്നു കൂട്ടുകാര്‍ കളിയാക്കുമായിരുന്നു.

പക്ഷേ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെയൊരിക്കലാണ് ദൃശ്യം സംഭവിക്കുന്നത്.നൂറോളം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷമാണ് ഷാജോണ്‍ ദൃശ്യം എന്ന സിനിമയില്‍ വില്ലനായെത്തുന്നത്. അതിനു ശേഷം പല ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങള്‍ ഷാജോണിനെ തേടിയെത്തി. ശങ്കര്‍ സംവിധാനം ചെയ്യുന്ന രജിനീകാന്ത് ചിത്രമായ ‘2.0’ യിലും താരം അഭിനയിക്കുന്നുണ്ട്.

തന്റെ ആദ്യ സംവിധാന സംരംഭമായ ‘ബ്രദേഴ്‌സ് ഡേ’ മലയാളത്തിലെ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നായിരിക്കുമെന്നും പ്രേക്ഷകര്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഹ്യൂമറിനൊപ്പം സസ്‌പെന്‍സും, ആക്ഷനും ഇമോഷനുമെലല്ലാം ഒരുപോലെ കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

kalabhavan shajon about his career

Sruthi S :