കലാഭവൻ മണിയുടെ കുടുംബവും വെള്ളത്തിലകപ്പെട്ടു !! രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി അനിയൻ രാമകൃഷ്ണൻ….

കലാഭവൻ മണിയുടെ കുടുംബവും വെള്ളത്തിലകപ്പെട്ടു !! രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി അനിയൻ രാമകൃഷ്ണൻ….

കേരളമാകെ പ്രളയ ദുരിതത്തിൽ നട്ടം തിരിയുകയാണ്. പല വലിയ സെലിബ്രിറ്റികളും വെള്ളത്തിൽ കുടുങ്ങി രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഒരു അപകടം വന്നാൽ സാധാരണക്കാരാനെന്നോ താരമെന്നോ ഉള്ള പരിഗണന കിട്ടില്ലെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. ഇപ്പോഴിതാ നടൻ കലാഭവൻ മാണിയുടെ കുടുംബവും പ്രളയത്തിൽ അകപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ലൈവ് വീഡിയോ കാണാം….

കലാഭവൻ മണിയുടെ അനിയൻ രാമകൃഷ്ണനാണ് രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്. കലാഗൃഹത്തിൽ രണ്ടാമത്തെ നിലയിലാണ് ഇപ്പോൾ എല്ലാവരും ഉള്ളതെന്നും, വെള്ളം പൊങ്ങിയാൽ ഇനി എവിടേക്കും പോകാൻ സാധിക്കില്ലെന്നും രാമകൃഷ്ണൻ പറയുന്നു. കുറച്ചു കുടുംബങ്ങളും ഇവരുടെ കൂടെ വെള്ളം കാരണം ഇവിടെ അകപ്പെട്ടിട്ടുണ്ട്. കുഞ്ഞു കുട്ടികൾ അടക്കമുള്ളവർ പ്രളയം കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ്.

കലാഭവൻ മണിയുടെ പ്രതിമ വെള്ളത്തിൽ മുങ്ങിയെന്നാണ് രാമകൃഷ്ണൻ പറയുന്നത്. വലിയ പ്രായമുള്ളവരും ഈ വീട്ടിൽ അകപ്പെട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് വളരെ ശക്തവുമാണ്. പ്രാർത്ഥിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് രാമകൃഷ്ണൻ വീഡിയോ അവസാനിപ്പിക്കുന്നത്.

Kalabhavan Mani family trapped in Kerala flood

Abhishek G S :