കലാഭവൻ മണിയുടെ മരണം ; ഒടുവിൽ നുണ പരിശോധനക്ക് തയ്യാറെന്നു ജാഫർ ഇടുക്കിയും സാബുവുമടങ്ങുന്ന സുഹൃത്തുക്കൾ

മലയാളികളെ ഞെട്ടിച്ച വാർത്ത ആയിരുന്നു കലാഭവൻ മണിയുടെ മരണം. അപ്രതീക്ഷിതമായി സംഭവിച്ച മരണത്തിൽ ഇപ്പോളും ദുരൂഹതകൾ ഏറെയാണ്. വിഷയത്തിൽ നുണ പരിശോധനയ്ക്കു തയ്യാറെന്ന് അറിയിച്ച് സുഹൃത്തുക്കള്‍.

ജാഫര്‍ ഇടുക്കി , സാബുമോന്‍ എന്നിവരടക്കം ഏഴു പേരാണ് നുണ പരിശോധനയ്ക്കു തയ്യാറായത്. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഇക്കാര്യം അറിയിച്ചത്.

ജോബി സെബാസ്റ്റിന്‍, അരുണ്‍ സിഎ, എംജി വിപിന്‍, കെസി മുരുകന്‍, അനീഷ് കുമാര്‍ എന്നിവരാണ് പരിശോധനയ്ക്ക് തയ്യാറാണെന്നറിയിച്ച മറ്റ് അഞ്ചു പേര്‍.മണി മരിച്ച ദിവസം ചാലക്കുടിയിലെ പാടിയില്‍ ഇവര്‍ ഉണ്ടായിരുന്നു. ഇവരുടെ നുണപരിശോധന നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. മണിയുടെ ശരീരത്തില്‍ വിഷാംശം ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സമ്മതം കൂടി ആവശ്യമാണെന്ന് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുഹൃത്തുക്കളോട് സമ്മതം അറിയിക്കാന്‍ അറിയിച്ചിരുന്നത്.



kalabhavan mani death report

Sruthi S :