അഭിനയത്തിലും സാമൂഹ്യപ്രതിബദ്ധതയിലും മമ്മൂട്ടി കഴിഞ്ഞാല്‍ മാതൃകയാക്കാവുന്ന കലാകാരന് ടൊവിനോ തോമസ്; കടകംപള്ളി സുരേന്ദ്രന്!!!
മമ്മൂട്ടി കഴിഞ്ഞാല്‍ അഭിനയത്തിലും സാമൂഹ്യപ്രതിബദ്ധതയിലും മാതൃകയാക്കാവുന്ന കലാകാരനാണ് ടൊവിനോ തോമസ് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ പുരസ്കാരദാന ചടങ്ങിലാണ് ടോവിനോയെക്കുറിച്ച് മന്ത്രി ഇങ്ങനെ പറഞ്ഞത്. വെള്ളിത്തിരയുടെ നക്ഷത്രലോകത്ത് നിന്ന് താരപ്പകിട്ടഴിച്ചു വച്ച് പ്രളയബാധിതര്‍ക്ക് കൈത്താങ്ങായവരില്‍ മുന്‍പന്തിയിലായിരുന്നു ടൊവിനോ തോമസ് എന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
അസാധാരണ ജീവിതസാഹചര്യങ്ങളെ സധൈര്യം നേരിട്ട് ജീവിത വിജയം നേടിയവരാണ് യൂത്ത് ഐക്കണുകളായി മാറിയ പി.എസ്. കൃഷ്ണകുമാര്‍, ജോണ്സണ് ആന്റണി, അരുണ്‍ എ. ഉണ്ണിത്താന് എന്നിവര്‍. ജീവിത പ്രയാസങ്ങളെ മറികടന്ന് നേട്ടങ്ങളുടെ തിളക്കത്തിലേക്ക് കടന്നു വന്ന കായിക താരമായ പി. യു. ചിത്ര സര്‍ക്കാരിന്റെ വളര്‍ത്തുമകളാണ്. പുതിയ തലമുറയ്ക്ക് പ്രചോദനമായി മാറിയ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച മന്ത്രി യുവജനതയിലാണ് നാട് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വന്തമായ നിലപാടുകളുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമാതാരമാണ് ടോവിനോ തോമസ്. പ്രളയ സമയത്ത് ടോവിനോ ചെയ്ത സാമൂഹ്യപ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരുന്നു.
kadakampalli surendran about tovino thomas