പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ കയ്യടി കിട്ടും,യു.എ.പി.എക്കെതിരെ ആയാല്‍ കള്ളക്കേസും കൈവിലങ്ങും; ജോയ് മാത്യു!

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. മത വിശ്വാസത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ നിന്നും കയ്യടികിട്ടും. എന്നാല്‍ യു.എ.പി.എക്കെതിരെ ആയാല്‍ കള്ളക്കേസും കൈവിലങ്ങും ഉറപ്പാണെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. മത വിശ്വാസത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ നിന്നും കയ്യടികിട്ടും.

പോലീസ് സംരക്ഷണവും ഉറപ്പ്. എന്നാല്‍ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ യു.എ.പി. എ ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയാല്‍ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍. ഇതില്‍ ആരുടെ കൂടെയായിരിക്കണം നമ്മള്‍?- ജോയ് മാത്യു ചോദിക്കുന്നു. അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജാമിയ സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പൊലീസ് നടപടിക്കെതിരെ വിദ്യാര്‍ഥികളും നാട്ടുകാരും രാവിലെ തന്നെ പ്രതിഷേധം തുടങ്ങി. പൊലീസ് വേട്ടയില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ഉണങ്ങാത്ത മുറിവുകളുമായി തെരുവിലിറങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി അദ്ധ്യാപകരുമെത്തി.

മാവോയിസ്റ്റ് വേട്ടയും വാളയാര്‍ കേസിലെ വീഴ്ചകളും മറച്ചുവയ്ക്കാനാണ് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതെന്ന് ചലച്ചിത്രകാരന്‍ ജോയ് മാത്യു. ആഭ്യന്തരവകുപ്പിന് പൊലീസിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണെന്നും ജോയ് മാത്യു കോഴിക്കോട്ട് പറഞ്ഞു. വ്യക്തമായ തെളിവില്ലാതെ യുഎപിഎ ചുമത്താനാകില്ലെന്ന് സംസ്ഥാന യുഎപിഎ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ പറഞ്ഞു. ലഘുലേഖ കൈവശം വച്ചാല്‍ മാവോയിസ്റ്റാകില്ല. പന്തീരാങ്കാവ് കേസില്‍ ഇപ്പോള്‍ എഫ്.ഐ.ആര്‍ മാത്രമേയുള്ളു. അതില്‍ പറയുന്ന വകുപ്പുകള്‍ നിലനില്‍ക്കണമെങ്കില്‍ ശക്തമായ തെളിവുവേണം. തെളിവില്ലാതെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ലെന്നും ജസ്റ്റിസ് ഗോപിനാഥന്‍ കൊച്ചിയില്‍ പറഞ്ഞു. അതേസമയം യുഎപിഎ ചുമത്തപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്. നഗരങ്ങളില്‍ വിവരശേഖരണവും ആശയപ്രചാരണവുമാണ് ഇവര്‍ നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

joy Mathew

Noora T Noora T :