പ്രതികരണ ശേഷിയില്ലാത്തവരല്ല അമ്മയിലെ അംഗങ്ങൾ ,തെറ്റ് തിരുത്തിയെ പറ്റു – മോഹൻലാലിനോട് ജോയ് മാത്യു

പ്രതികരണ ശേഷിയില്ലാത്തവരല്ല അമ്മയിലെ അംഗങ്ങൾ ,തെറ്റ് തിരുത്തിയെ പറ്റു – മോഹൻലാലിനോട് ജോയ് മാത്യു

ദിലീപ് വിഷയത്തിൽ ചർച്ചകളും പ്രതികരണങ്ങളും അവസാനിക്കുന്നില്ല. ‘അമ്മ പ്രെസിഡെന്റ് എന്ന നിലയിൽ പ്രതികരിച്ച മോഹന്ലാലിനെതിരെയാണിപ്പോൾ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നത്. നടൻ ജോയ് മാത്യു ഈ വിഷയത്തിൽ മോഹൻലാലിന് കത്തയച്ചു.

ദിലീപിനെ തിരിച്ചെടുക്കല്‍ അജണ്ടയില്‍ ഇല്ലായിരുന്നെന്നും മോഹന്‍ലാല്‍ വീണ്ടും അജണ്ട വായിച്ച് തെറ്റ് തിരുത്തണമെന്നും ആവശ്യപെട്ടാണ് ജോയ് മാത്യു കത്തയച്ചത് . പ്രതികരണശേഷിയില്ലാത്തവരല്ല അമ്മയിലെ അംഗങ്ങളെന്നും ജോയ് മാത്യു കത്തില്‍ പറയുന്നു.

അതിനിടെ, കഴിഞ്ഞ ദിവസം അമ്മ പ്രസിഡന്‍റ് മോഹന്‍ലാലുമായി സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ചര്‍ച്ച നടത്തി. ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ഡബ്ല്യൂസിസി പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതി അമ്മ നേതൃത്വം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതു സംബന്ധിച്ച് മോഹന്‍ലാല്‍ നല്‍കിയ വിശദീകരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡബ്ല്യൂസിസി അംഗങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി എകെ ബാലന്‍ മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയത്. മന്ത്രിയുടെ വസതില്‍ നടത്തിയ ചര്‍ച്ച ഒരു മണിക്കൂറിലേറെ നീണ്ടു.

കൂടുതൽ വായിക്കാൻ >>>

ദിലീപ് വിഷയത്തിൽ ‘അമ്മ പിളരുന്ന അവസ്ഥയുണ്ടായി .. !!മോഹൻലാൽ വെളിപ്പെടുത്തിയ 16 കാര്യങ്ങൾ

joy mathew against mohanlals statement

Sruthi S :