“കാളിദാസ് ഒരു സൂപ്പർസ്റ്റാർ ആകാതെ ഒരു മികച്ച നടൻ ആകട്ടെ ” – ജീത്തു ജോസഫ്

സിനിമ ലോകത്തെ വലിയൊരു പ്രതിസന്ധിയാണ് സൂപ്പർ താര പദവി. പുതുമുഖ നടന്റെ ആദ്യ ചിത്രം വിജയിച്ചാൽ ആദ്യം വരുന്ന വാർത്ത അടുത്ത സൂപ്പർ സ്റ്റാർ എന്നാണ്. പോരാത്തതിന് സ്ത്രീകൾക്ക് ലേഡി സൂപ്പർ സ്റ്റാർ പദവി നൽകി തുല്യതയും ഉറപ്പാക്കുന്നു. എന്നാൽ ഇതൊരു അഭിനേതാവിന്റെ വ്യക്തിത്വത്തെയും അയാളുടെ കഴിവുകളെയും സംബന്ധിച്ച് ഭാരമാണെന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറയുന്നത്.

സിനിമയില്‍ ഇനി സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകാതെയിരിക്കട്ടെ എന്ന് സംവിധായകന്‍ ജീത്തു ജോസഫ്. സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടായാല്‍ അയാളിലെ നടന് അത് പ്രശ്‌നമാകും. നടന്‍മാര്‍ക്ക് സ്റ്റാര്‍ഡം ഭാരമാണെന്നും ഹിറ്റ് സംവിധായകന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയിലെ നായകനായ കാളിദാസ് ജയറാം ഭാവിയില്‍ സൂപ്പര്‍ സ്റ്റാര്‍ ആകുന്നതിന് പകരം മികച്ച നടനാകട്ടെ എന്ന ആഗ്രഹവും ജീത്തു ജോസഫ് പങ്കുവെച്ചു.

ഏതൊരു സൂപ്പര്‍ സ്റ്റാറും ഓരോ ചുവടിലും പഠിച്ചാണ് വന്നത്. അതൊരിക്കലും അവസാനിക്കുന്നില്ല. ഒരു തുടക്കാരന്റേതായ ചെറിയ പ്രശ്‌നങ്ങള്‍ കാളിദാസിനുണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷെ കഴിവുള്ള ഭാവിയുള്ള ഒരു ചെറുപ്പക്കാരനാണ്. തീര്‍ച്ചയായം വലിയൊരു നടനാകും. ഭാവി നടന്‍ എന്നു മാത്രമേ ഞാന്‍ പറയുന്നുള്ളൂ. വലിയ സൂപ്പര്‍ സ്റ്റാറുകളൊന്നും ഉണ്ടാകാതിരിക്കട്ടെ സിനിമയില്‍. കാരണം സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അയാളിലെ നടന് അത് പ്രശ്‌നമാകും. അതൊരു ഭാരമായി മാറും.

jeethu joseph about super stardom

Sruthi S :