ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ചതിന് ജീത്തു ജോസഫിനോട് വലിയ ആദരവുണ്ട്. ആഗോളതലത്തിലുള്ള സിനിമാ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണിത് ; ജീത്തുവിനെ പ്രശംസിച്ച് ബോളിവുഡ്

സുരേഷ് ഗോപി നായകനായ സിനിമ ഡിക്ടറ്റീവ് എന്ന സിനിമ സംവിധാനം ചെയ്ത് ചലച്ചിത്ര രംഗത്ത് എത്തിയ താരമാണ് ജിത്തു ജോസഫ് ഡിക്ടറ്റീവ് മികച്ച അഭിപ്രായം നേടി. തുടർന്ന് നിരവധി മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 2013 ൽ അദ്ധേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത മോഹൻ ലാൽ നായകനായ ദൃശ്യം മലയാളത്തിലെ എക്കാലത്തേയും വലിയ വിജയ ചിത്രമായി. 2015 ൽ ദൃശ്യം തമിഴിലേയ്ക്ക് പാപനാശം എന്ന പേരിൽ കമലഹാസനെ നായകനാക്കി ജിത്തു റീമെയ്ക്ക് ചെയ്തു. ദ ബോഡി എന്ന ഹിന്ദി സിനിമയും, തമ്പി എന്ന തമിഴ് സിനിമയും ജിത്തു ജോസഫ് . ഇപ്പോഴിതാ ദൃശ്യം 2 ഹിന്ദി റീമേക്ക് മികച്ച വിജയം നേടി മുന്നേറുമ്പോള്‍ ജീത്തു ജോസഫിനെ പ്രശംസിച്ച് ബോളിവുഡ് സിനിമയിലെ പ്രമുഖര്‍. സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായ ജീത്തു ജോസഫിനെ ആദരവ് തോന്നുന്നുവെന്ന് ബോളിവുഡ് ഫിലിം ക്രിട്ടിക്ക് സുമിത് കേദെല്‍ ട്വീറ്റ് ചെയ്തു. ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ചതിന് ജീത്തു ജോസഫിനോട് വലിയ ആദരവുണ്ട്. ആഗോളതലത്തിലുള്ള സിനിമാ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണിത്.

നിങ്ങളുടെ മികച്ച എഴുത്ത് ഞങ്ങളെ വിസ്മയിപ്പിക്കുന്നു. എല്ലാവരുടെയും ചിന്തകള്‍ അവസാനിക്കുന്നിടത്ത് നിങ്ങളുടേത് ആരംഭിക്കുകയാണ്. ജീത്തു ജോസഫിന്റെ ദൃശ്യം മൂന്നിനായി ആകാംഷയോടെ കാത്തിരിക്കുന്നു.”-സുമിത് പറയുന്നു.

ദൃശ്യം 2 ഹിന്ദി പതിപ്പ് മൂന്ന് ദിവസം കൊണ്ട് 60 കോടിയാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് വലിയ വിജയത്തിന് കാരണമെന്ന് ബോളിവുഡും അഭിപ്രായപ്പെടുന്നു. സിനിമ കണ്ടിറങ്ങുന്നവര്‍ ജീത്തു ജോസഫിന്റെ പേരും ടാഗ് ചെയ്താണ് സിനിമയെ പ്രശംസിക്കുന്നത്.

ഈ വര്‍ഷം ബ്രഹ്‌മാസ്ത്രയ്ക്കും ഭൂല്‍ ഭുലയ്യ 2വിനും ലഭിച്ച അതേ വരവേല്‍പ് ആണ് ദൃശ്യം 2വിനും ബോളിവുഡില്‍ നിന്നും ലഭിക്കുന്നത്. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.അഭിഷേക് പത്താന്‍ ഒരുക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണ്‍-അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം.

ഹിന്ദിയില്‍ വിജയ് സല്‍ഗനോകര്‍ എന്നാണ് ജോര്‍ജ്കുട്ടിയുടെ പേര്. റാണി, നന്ദിനി ആകും. അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളില്‍ മാറ്റമില്ലാതെ തുടരുന്നു. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയില്‍ തബു എത്തുന്നു. രജത് കപൂര്‍ ആണ് തബുവിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍. സുധീര്‍ കെ. ചൗദരി ആണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്.

AJILI ANNAJOHN :