ദൃശ്യം 2 ; ബോക്‌സ് ഓഫീസില്‍ രണ്ട് ദിവസംകൊണ്ട് നേടിയത് 63.97 കോടി

ദൃശ്യം 2 വിന്റെ ഹിന്ദി റീമേക്കിനും വലിയ പ്രേക്ഷകപ്രീതിയാണ് ലഭിക്കുന്നത്. മികച്ച സ്‌ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ രണ്ട് ദിവസംകൊണ്ട് നേടിയത് 63.97 കോടി രൂപയാണ്. അജയ് ദേവ്ഗണ്‍ നായകനായി അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തത്

ബോളിവുഡില്‍ ചിത്രം പണം വാരുമ്പോള്‍ അതിന്റെ ഒരു വിഹിതം ആന്റണി പെരുമ്പാവൂരിന്റെ പെട്ടിയില്‍ വീഴുന്നുണ്ട്. കാരണം ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം കൊടുത്തത് മാത്രമല്ലാതെ ഹിന്ദി പതിപ്പിന്റെ സഹ നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്.

.ഇന്ത്യയില്‍ 3,302ഉം വിദേശത്ത് 858ഉം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതല്‍ ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.അജയ് ദേവ്ഗണ്‍, ശ്രയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. അഭിഷേക് പതക് ആണ് ചിത്രത്തിന്റെ സംവിധാനം. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. പനോരമ സ്റ്റുഡിയോസ്,18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.

അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പാഠക് ആണ് സംവിധാനം. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു.

Noora T Noora T :