ജയസൂര്യക്ക് റാങ്ക് കിട്ടിയതിനു പാകിസ്ഥാൻ പ്രസിഡന്റിനെന്താണ് കാര്യം ? കാര്യമുണ്ട് !

ജൂനിയർ ആര്ടിസ്റ് ആയി സിനിമയിൽ എത്തിയ ആളാണ് ജയസൂര്യ. മുന്നിരയിലിക്കെത്താൻ ജയസൂര്യ ഒട്ടേറെ കഷ്ടപ്പാടും സഹിച്ചു .ഇന്ന് പ്രേക്ഷക പ്രിയങ്കരനായ നായകനായി ജയസൂര്യ ഉയർന്നു കഴിഞ്ഞു.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ നായകനായി അരങ്ങേറുന്നത്. പക്ഷെ ജയസൂര്യയെ പ്രിയങ്കരനാക്കിയത് പുലിവാല് കല്യാണം ആണ്. പിന്നീട് അങ്ങോട്ട് ജയസൂര്യ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു.

പുലിവാല് കല്യാണം അന്ന് വൻ ഹിറ്റായിരുന്നു സൃഷ്ടിച്ചത്.ചിരി രാജാക്കന്മാരായ ജഗതിയും , സലിം കുമാറും , കൊച്ചിൻ ഹാനീഫയും , കുളപ്പുള്ളി ലീലയുമൊക്കെ അണിനിരന്ന ചിത്രത്തിൽ ഒരു അനാഥനായാണ് ജയസൂര്യ എത്തിയത്.

പടക്ക കച്ചവടക്കാരനായ ല്ലൈന്റെ കഥാപാത്രം ജയസൂര്യയെ എടുത്തു വളർത്തുകയായിരുന്നു അനിയനായി . മികച്ച പഠനനിലവാരം പുലർത്തിയ ജയസൂര്യയുടെ കഥാപാത്രത്തിന് റാങ്ക് കിട്ടുന്ന ഒരു രംഗമുണ്ട്.

എൻജിനിയറിങ് ഫലത്തിൽ റാങ്ക് ജയസൂര്യയുടെ കഥാപാത്രമായ ഹരികൃഷ്ണനാണ് . ആ പത്രവാർത്തയിൽ ഉള്ള വലിയൊരു തെറ്റാണു സന്ദീപ് താനൂർ എന്നയാൾ കണ്ടെത്തിയിരിക്കുന്നത്.

സിനിമയിൽ കാണിച്ചിരിക്കുന്ന പത്രക്കുറിപ്പിൽ ആദ്യത്തെ പാരഗ്രാഫിൽ മാത്രമാണ് ഹരികൃഷ്ണൻ റാങ്ക് നേടിയത് ഉള്ളത്. അടുത്ത പാരഗ്രാഫിൽ പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിനെ കുറിച്ചുള്ള വാർത്തയാണ്. ഇതാണ് സൂക്ഷ്മതയോടെ സന്ദീപ് കണ്ടെത്തിയിരിക്കുന്നത് .

Jayasurya’s pulival kalyanam movie funny mistake

Sruthi S :