സമൂഹമാധ്യമങ്ങളിലെ ഡീ ഗ്രേഡിംഗിനെ ഭയക്കുന്നില്ലെന്ന് നടൻ ജയസൂര്യ

സമൂഹമാധ്യമങ്ങളിലെ ഡീ ഗ്രേഡിംഗിനെ ഭയക്കുന്നില്ലെന്ന് നടൻ ജയസൂര്യ

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മിമിക്സിലൂടെ സിനിമയില്‍ എത്തിപ്പെട്ട ജയസൂര്യ പിന്നിട് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെ നായകനായെത്തി മെയിന്‍ സ്ട്രീമിലേക്ക് കയറിവരുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ കൂടിവരുന്ന ഡീഗ്രേഡിങ് പ്രവണതയെക്കുറിച്ചു താരം ഒരു പ്രസ്താവന നടത്തിയത് വളരെ ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഡീ ഗ്രേഡിംഗ് പ്രവണതയെ ഭയക്കുന്നില്ലെന്നാണ് താരം പറഞ്ഞത്.

“ഓരോരുത്തരുടേയും ആസ്വാദന ശൈലി വ്യത്യസ്ഥമാണ്. എന്റെ ചിന്താഗതിയും ഇഷ്‌ടവുമായിരിക്കില്ല മറ്റൊരാള്‍ക്ക്. ഇക്കാര്യത്തില്‍ തിരിച്ചും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.നമുക്ക് ഇഷ്‌ടമാകുന്നില്ലെന്ന കാരണത്താല്‍ കണ്ടിറങ്ങിയതിനു പിന്നാലെ സിനിമയെ താഴേക്ക് വലിക്കുന്ന തരത്തില്‍ എഴുതാനാവില്ല.സിനിമയുടെ കാര്യത്തില്‍ ഇഷ്‌ടങ്ങള്‍ പലതാണ്”.ജയസൂര്യ പറഞ്ഞു.

മോഹന്‍‌ലാല്‍ നായകനായ ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ഡീ ഗ്രേഡിംഗ് നടന്നിരുന്നു. ആദ്യ ദിവസങ്ങളില്‍ മോശമായ അഭിപ്രായങ്ങള്‍ ചിത്രത്തിനെതിരെ ശക്തമായിരുന്നുവെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മികച്ച ജനപിന്തുണ സ്വന്തമാക്കാന്‍ ഒടിയനു കഴിഞ്ഞു.

jayasurya talk about social media degrading

HariPriya PB :