അർണോൾഡിനൊപ്പമുള്ള ചിത്രത്തിൽ കണ്ണ് നിറഞ്ഞു നിൽക്കുന്ന അബു സലിം !! മലയാളത്തിലെ വില്ലന്റെ കണ്ണിലെ ആ കണ്ണീരിനു ഒരു കഥ പറയാനുണ്ട് !!

അർണോൾഡിനൊപ്പമുള്ള ചിത്രത്തിൽ കണ്ണ് നിറഞ്ഞു നിൽക്കുന്ന അബു സലിം !! മലയാളത്തിലെ വില്ലന്റെ കണ്ണിലെ ആ കണ്ണീരിനു ഒരു കഥ പറയാനുണ്ട് !!

മലയാള സിനിമയിലെ ഒത്ത വില്ലനാരാണെന്നു ചോദിച്ചാൽ ഉറപ്പായും പറയുന്ന പേരുകളിൽ ഒന്നാണ് അബു സലിം. പോലീസ് യൂണിഫോം അഴിച്ചു വച്ച് വില്ലനായി മലയാള സിനിമയിൽ ചുവടുറപ്പിച്ച അബു സലിം പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങിയ ആളാണ്. ഒരു സമയത്ത് വളരെ വൈറലായ ഒരു ഫോട്ടോയായിരുന്നു അബു സലീമും അർണോൾഡും കൂടിയുള്ള ഒന്ന്. നിൽക്കുന്ന അബു സലീമിനെ കണ്ട പലർക്കും എന്തിനാണ് പറഞ്ഞതെന്നു മനസ്സിലായിരുന്നില്ല. അതിനു പിന്നിൽ ഒരു കഥ തന്നെയുണ്ട്.

അർണോൾഡിന്റെ കടുത്ത ഫാനാണ് അബു സലിം . ആ ആരാധനാ സിനിമ ലോകത്തെ മിക്കവർക്കും അറിയാം. അര്നോള്ഡിനെ നേരിൽ കണ്ടിട്ട് ഒരു ചിത്രമെടുക്കണം എന്നായിരുന്നു അബു സലീമിന്റെ സ്വപ്നം. ങ്ങണിയിരിക്കെ തമിഴ് നടൻ വിക്രം അബു സലീമിനെ ഫോൺ ചെയ്തു. അർണോൾഡ് ഇവിടെയുണ്ട് ,എത്രയും വേഗം ആ ഹോട്ടലിലേക്ക് വരൂ എന്ന്. ആവേശത്തോടെ അബു സലിം ഹോട്ടലിലേക്ക് പാഞ്ഞു.

എന്നാൽ കനത്ത സെക്യൂരിറ്റി മൂലം കടന്നു പോകാൻ സാധിച്ചില്ല. പോലീസ് രംഗത്തെ പരിചയം കൊണ്ട് അബു സലിം എങ്ങനെയൊക്കെയോ ഹോട്ടലിൽ കടന്നു. ആൾകൂട്ടത്തിൽ അർണോൾഡിനെയും കാത്ത് നിന്നു . ആൾക്കൂട്ടത്തിനിടയിൽ നോക്കി നിൽകുമ്പോൾ അർണോൾഡ് അബു സലീമിനെ ശ്രേദ്ധിച്ചു . ബോഡി ബിൽഡർ ആണോ എന്ന് ചോദിച്ചു .അതെ സിനിമ നടനും കൂടിയാണ് എന്ന് പറഞ്ഞപ്പോൾ അർണോൾഡിനു വളരെ സന്തോഷമായി. അബു സലീമിനെ ചേർത്ത് പിടിച്ച് ഒരു ചിത്രവും എടുത്തിട്ടാണ് അർണോൾഡ് യാത്രയായത് . സന്തോഷാധിക്യം കൊണ്ട് കണ്ണ് നിറഞ്ഞ അബു സലീമിന്റെ ചിത്രം ഇപ്പോളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

abu salims photo with arnold

Sruthi S :