രണ്ടാമതൊരു ജയന് കൂടി മലയാള സിനിമയിൽ സ്ഥാനമില്ലെന്ന് തോന്നി – ജയസൂര്യ

മലയാള സിനിമയിൽ എന്നും ഒരേയൊരു ജയനെ ഉള്ളു. ആ ജയന് പിന്നാലെ ആണ് ജയസൂര്യ കടന്നു വന്നത്. തന്റെ യഥാർത്ഥ പേര് ജയൻ എന്നാണെന്നു ജയസൂര്യ പറയുന്നു. എന്നാൽ പേര് മാറ്റിയതിനു പിന്നിലെ രഹസ്യം പങ്കു വൈകുകയാണ് ജയസൂര്യ .

“എന്റെ യഥാര്‍ത്ഥ പേര് ജയന്‍ എന്നാണ്. രണ്ടാമത് ഒരു ജയന് കൂടി മലയാള സിനിമയില്‍ ഇടം ഉണ്ടാകില്ലെന്ന് തോന്നിയപ്പോള്‍ തന്റെ പേര് ജയസൂര്യയെന്നാക്കുകയായിരുന്നെന്ന് നടന്‍ ജയസൂര്യ. ശ്രീലങ്കയുടെ ക്രിക്കറ്റ് കളിക്കാരന്‍ കത്തിനില്‍ക്കുന്ന സമയമായിരുന്നു അത്. ഞാന്‍ സ്വയം ജയസൂര്യ എന്ന് പേരിട്ടു. ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ആറ്റ്‌ലിയും എന്റെ കൂടെ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ ഞാന്‍ ജയസൂര്യയായി. വീട്ടുകാര്‍ പോലും മാസങ്ങള്‍ക്ക് ശേഷമാണ് ഇതറിയുന്നെതന്ന് ജയസൂര്യ പറഞ്ഞു.

നല്ലവേഷം ലഭിക്കാനാല്ല നിര്‍മ്മാതാവായത്. ഒരു പ്രൊജക്‌ട് വന്നപ്പോള്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു നമുക്ക് തന്നെ ചെയ്യാമെന്ന്. അത് ചെയ്തു എന്നുമാത്രം. കണക്കെല്ലാം രഞ്ജിത്താണ് നോക്കുന്നത്. നല്ല വേഷം എവിടെ നിന്ന് വന്നാലും ചെയ്യും. ഷൂട്ടില്ലാത്ത മിക്ക ദിവസവും കഥകേള്‍ക്കുന്ന ഒരാളാണ് താനെന്നും സ്വയം നിര്‍മ്മാതാവായാല്‍ നല്ല വേഷം കിട്ടുമെന്ന് കരുതുന്നില്ലെന്നും ജയസൂര്യ പറഞ്ഞു.

jayasurya about his name

Sruthi S :