ജയൻ എന്ന തന്റെ പേര് മാറ്റാൻ തീരുമാനിച്ചത് ആ മഹാനടൻ കാരണമാണ്-ജയസൂര്യ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. അഭിനയത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ജയസൂര്യ തന്റെ പേര് മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ്. രണ്ടാമതൊരു ജയൻ മലയാള സിനിമയിൽ വേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ് ജയസൂര്യ എന്ന പേര് തിരഞ്ഞെടുക്കാൻ കാരണം എന്ന് അദ്ദേഹം പറയുന്നു.

രണ്ടാമതൊരു ജയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന തോന്നല്‍ കാരണമാണ് യഥാര്‍ഥ പേരായ ജയന്‍ ഉപേക്ഷിച്ച് ജയസൂര്യ ആയതെന്നും ശ്രീലങ്കന്‍ ക്രിക്കറ്റര്‍ സനത് ജയസൂര്യ കത്തി നില്‍ക്കുന്ന സമയമായിരുന്നതിനാല്‍ താനും ആ പേര് സ്വീകരിച്ചുവെന്നും ജയസൂര്യ പറഞ്ഞു. വീട്ടുകാര്‍ പോലും മാസങ്ങള്‍ക്ക് ശേഷമാണ് ഇതറിയുന്നതെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലെ പ്രകടനത്തിന് ജയസൂര്യക്ക് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ഞാന്‍ മേരിക്കുട്ടിയുടെ നിര്‍മ്മാണത്തിലും ജയസൂര്യ പങ്കാളിയായിരുന്നു. നല്ല വേഷങ്ങള്‍ ലഭിക്കാനായല്ല താന്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്നതെന്നും ജയസൂര്യ പറഞ്ഞു. സിനിമകളുടെ എണ്ണം കുറച്ചതിന് പിന്നിലെ കാരണവും ജയസൂര്യ വ്യക്തമാക്കി.

വര്‍ഷം 13 സിനിമ വരെ അഭിനയിച്ച കാലമുണ്ടായിരുന്നു. എതെല്ലാമെന്ന് എനിക്ക് തന്നെ അറിയില്ല. അതിന്റെ ഭവിഷത്തും നോക്കിയില്ല. നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്ക്കാനും കൂടുതല്‍ ശ്രദ്ധിച്ചു വേഷങ്ങള്‍ എടുക്കാനും തീരുമാനിച്ചത്. നോക്കി എടുക്കുമ്പോഴും തെറ്റുപറ്റാം. പക്ഷേ, അതിന്റെ ഉത്തരവാദിത്തംഎനിക്ക് മാത്രമായതുകൊണ്ട് ആരെയും മനസ്സ് കൊണ്ടു ചീത്ത പറയാതെ സുഖമായി ഉറങ്ങാം- ജയസൂര്യ പറയുന്നു.

jayasurya about his name

HariPriya PB :