അഞ്ചാം ഏകദിനം – ഇന്ത്യ സൂക്ഷിക്കേണ്ടത് എവിടെയൊക്കെ ;നാലാം ഏകദിന മത്സരം പാളിപ്പോയത് എങ്ങനെ ?

ആറാമത്തെ തവണയും വേൾഡ് കപ്പ് സ്വന്തമാക്കാം എന്ന് സ്വപ്നം കാണുകയാണ് ഇപ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് പ്രേമികൾ . 0 -2 വിൽ കളിച്ചു തുടങ്ങിയ 2 -2 എന്ന ലെവെലിലാണ് ഇപ്പോൾ എത്തി നിക്കുന്നത് .രോഹിതിന്റെയും ശിഖർ ധവാന്റെയും അത്യുജ്ജല പ്രകടനത്തോടെ തുടങ്ങിയ ഇന്ത്യ മാച്ച് അവസാനിക്കുമ്പോൾ 50 ഓവറിൽ 358 എന്ന മികച്ച സ്കോർ സ്വന്തമാക്കി .എന്നാൽ ഓസ്‌ട്രേലിയ തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു .

എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പക്ഷെ ആഷ്ടൺ ടർനർ അവസാന നിമിഷത്തിൽ ഇന്ത്യയുടെ വിജയം തട്ടിയെടുക്കുക്കുക ആയിരുന്നു .200 നു അടുത്തുള്ള സ്ട്രൈക്ക് റേറ്റിൽ 84 ആയിരുന്നു ടർണരിൽ നിന്നും പിറന്ന നിർണായക റൺസ് .

മൊഹാലി സ്റ്റേഡിയത്തിലെ കാലാവസ്ഥ പരിഗണിക്കാതെ ടോസ് നേടി വിരാട് കോഹ്ലി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു എന്നതും മറ്റൊരു പോരായ്മ ആണ് .മൊഹാലി സ്റ്റേഡിയം ആദ്യം ക്ലിയർ ആയിരന്നു എങ്കിലും ബാറ്റിംഗ് കഴിഞ്ഞു അടുത്ത പകുതിയിൽ മഞ്ഞു കാരണം ഇന്ത്യൻ ബൗളേഴ്‌സിന് ബോൾ ചെയ്യുക എന്നത് അത്ര എളുപ്പം ആയിരുന്നില്ല .ഇത് ഓസ്‌ട്രേലിയക്ക് അനായാസം ഇന്ത്യയുടെ സ്കോർ റേറ്റ് തകർക്കാൻ കഴിഞ്ഞു .

നാലാം ഏക ദിനത്തിൽ ഇന്ത്യൻ ടീമിന് മിസ് ആയ മറ്റൊന്ന് ആയിരുന്നു മഹേന്ദ്ര സിങ്‌ ധോണി എന്ന വിക്കറ്റ് കീപ്പർ ബാറ്സ്മാനെ. മറ്റു സ്പിന്നേഴ്‌സിനും കൊഹ്‌ലിക്കും ഒരു ഉപദേശകൻ കൂടിയാണ് മഹേന്ദ്രസിംഗ് ധോണി .
മാച്ചിനിടെ ഒരു കൂട്ടം സ്റ്റമ്പിങ് പന്ത് മിസ് ചെയ്തപ്പോൾ ഗാലറിയിൽ മുഴങ്ങിയിരുന്നത് ഒരേ ഒരു സ്വരമായിരുന്നു ധോണി …. ധോണി…..

നിർണായക മാച്ചിൽ ഒരുപാട് കാച്ചുകൾ മിസ് ആക്കി എന്നതും മറ്റൊരു കാര്യമാണ് .ബാറ്റിംഗ് അനുകൂല പിച്ചിൽ ഇങ്ങനെ ക്യാച്ച് മിസ് ആക്കിയാൽ ജയം വെറും സ്വപ്നം മാത്രം ആയി മാറും .ശിഖർ ധവാൻ രണ്ടും കേദാർ ജാദവ് ഒന്നും ക്യാച്ചുകൾ നഷ്ടമാക്കി .നിർണായക ഘട്ടത്തിൽ മഞ്ഞായിരുന്നു കയറണം എന്ന് പറയുന്നതിൽ അർഥം ഇല്ലലോ .

ആഷ്ടൺ ടാർണറിന്റെ മികച്ച പ്രകടനമായിരുന്നു ഓസ്‌റേലിയയെ സപ്പോർട്ട് ചെയ്ത മറ്റൊരു ഘടകം .ടാർണറിന്റെ വെറും രണ്ടാമത്തെ ഏകദിനം മാത്രമായിരുന്നു അതെങ്കിലും എല്ലാ ക്രിക്കറ്റ് ആരാധകർക്കും ആസ്വദിക്കാൻ പറ്റിയ പ്രകടനം ആണു ആഷ്ടൺ കാഴ്ചവച്ചത് .

ഡൽഹിയിൽ നടക്കുന്ന അഞ്ചാം ഏകദിനത്തിനു മുന്നേ ഇന്ത്യ ഇക്കാര്യങ്ങൾ പരിഗണിച്ചു ടീമിലും അവരുടെ പെര്ഫോമന്സിലും വേണ്ട മാറ്റങ്ങൾ വരുത്തിയെങ്കിലും മാത്രമേ അഞ്ചാം മത്സരത്തിൽ വിജയ പ്രതീക്ഷ വെക്കാൻ കഴിയൂ .പിഴവുകൾ എവിടെയെന്ന് മനസ്സിലാക്കാക്കി അത് തിരുത്തി 3 -2 എന്ന സീരീസിൽ ഏത്തേണ്ടതുണ്ട്‌ ഇന്ത്യ .ഓസ്‌ട്രേലിയൻ ടീമിന് സ്വാഭാവികമായും ആദ്മ വിശ്വാസ്സം ഇനി അൽപ്പം കൂടുതൽ ആയിരിക്കും .അത് മറികടന്നു മികച്ച കളി കാഴ്ചവെക്കേണ്ടതുണ്ട് ഇന്ത്യൻ ടീം .

why INDIA lost the 4th odi against australia

Abhishek G S :