“ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ വച്ച് നടന്ന പത്രസമ്മേളനത്തിന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയുമോ “- സിദ്ദിഖിനെതിരെ ജഗദീഷ്

“ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ വച്ച് നടന്ന പത്രസമ്മേളനത്തിന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയുമോ “- സിദ്ദിഖിനെതിരെ ജഗദീഷ്

ഡബ്ള്യു സി സി – ‘അമ്മ പ്രശ്‌നം ശക്തമാകുകയാണ്. ഇതിനിടയിൽ അമ്മയിലും ചേരി തിരിഞ്ഞു കഴിഞ്ഞു. ജഗദീഷിന്റെ പത്രക്കുറിപ്പും സിദ്ദിഖിന്റെ പത്ര സമ്മേളനവുമാണ് വിവാദം സൃഷ്ടിച്ചത്. വളരെ നയപരമായി ജഗദീഷ് ‘അമ്മ സംഘടനയുടെ അറിവോടെ നടത്തിയ പത്രക്കുറിപ്പിൽ ആരെയും വ്യക്തി ഹത്യ ചെയ്യുകയോ രൂക്ഷമായി പ്രതികരിക്കുകയോ ചെയ്തിരുന്നുല്ല. എന്നാൽ ജഗദീഷല്ല ഔദ്യോഗിക വക്താവ് എന്ന വാദവുമായി കെ പി എ സി ലളിതയുമായി ചേർന്ന് പത്രസമ്മേളനം നടത്തിയ സിദ്ദിഖിനെ ‘അമ്മ സംഘടനയും തള്ളിയിരിക്കുകയാണ്. അതി രൂക്ഷമായി തന്നെയാണ് ജഗദീഷും പ്രതികരിച്ചിരിക്കുന്നത്.

ആ പത്രസമ്മേളനം നടന്നത് ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ വച്ചാണെന്നും അരോപണ വിധേയനായ ഒരാളെക്കുറിച്ച് പറയുന്ന പത്രസമ്മേളനം ആരോപണവിധേയനായ ആള്‍ അഭിനയിക്കുന്ന സെറ്റില്‍വച്ച് തന്നെയാകുമ്പോള്‍ അതിന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയുമോ എന്നാണ് ജഗദീഷ് ചോദിക്കുന്നത്. സിദ്ദിഖിന്റെയും ലളിതയുടെയും പ്രവര്‍ത്തിയില്‍ യാതൊരു ധാര്‍മികതയും ഇല്ലെന്നും ജഗദീഷ് കുറ്റപ്പെടുത്തുന്നുണ്ട്.

ഡബ്ല്യുസിസി ഉയര്‍ത്തിയ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ ജനറല്‍ ബോഡി വിളിക്കില്ലെന്ന സിദ്ദിഖിന്റെ അഭിപ്രായത്തെയും ജഗദീഷ് ഖണ്ഡിക്കുന്നുണ്ട്. ജനറല്‍ ബോഡി വിളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സിദ്ദിഖിന് അവകാശമില്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അക്കാര്യത്തിലൊക്കെ തീരുമാനം എടുക്കുന്നതെന്നാണ് ജദഗീഷ് പറയുന്നത്. സംഘടനയില്‍ നിന്നും രാജിവച്ചു പോയവരെ തിരികെ കൊണ്ടുവരുന്നതില്‍ മോഹന്‍ലാലിന് പോലും സന്തോഷമേയുള്ളു. എന്നാല്‍ സിദ്ദിഖ് പറഞ്ഞത് മാപ്പ് പറഞ്ഞാലേ തിരികെ എടുക്കൂ എന്നാണ്. ഇതവരെ അപമാനിക്കുന്നത് തുല്യമാണെന്നാണ് ജഗദീഷ് ചൂണ്ടിക്കാണിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നു എന്നാണ് ‘ അമ്മ ‘ പറയുന്നത്.

പക്ഷെ അവരെക്കൊണ്ട് മാപ്പ് പറയിക്കണം എന്നാണ് സിദ്ദിഖ് പറയുമ്പോള്‍ എന്തിനുവേണ്ടി മാപ്പ് പറയണം? ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്ന് പോയിട്ട്, നമ്മള്‍ അവരോട് പറയുന്നു നിങ്ങള്‍ മാപ്പ് പറയണം എന്ന്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് അവര്‍ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് പരാതി തന്നതാണ്. അന്നൊന്നും പ്രതികരിക്കാത്ത സിദ്ദിഖ് ഇപ്പോള്‍ പറയുകയാണ് ആരുടെയൊക്കെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി എന്നതിന്റെ ലിസ്റ്റ് കൊടുക്കാന്‍. എന്താണിത്? ജഗദീഷ് ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു കൊണ്ട് ചോദിക്കുന്നു.

ലളിത ചേച്ചി വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയത് ആരുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നുവെന്നാണ് ജഗദീഷ് ചോദിക്കുന്നു. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണാണെങ്കിലും ഈ വിഷയത്തില്‍ എഎംഎംഎയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ ലളിത ചേച്ചിക്ക് അവകാശമില്ലെന്നാണ് ജഗദീഷ് ചൂണ്ടിക്കാണിക്കുന്നത്.

jagadeesh against siddique

Sruthi S :