ആർക്കുമറിയാത്ത കാര്യം എന്താണ്?…ശിവകാർത്തികേയന്റെ രസകരമായ മറുപടി!!!

ആർക്കുമറിയാത്ത കാര്യം എന്താണ്?…ശിവകാർത്തികേയന്റെ രസകരമായ മറുപടി!!!

എപ്പോഴും ചിരി പ്രേക്ഷകർക്ക് സമ്മാനിക്കുന്ന തമിഴ് നടൻ ശിവകാർത്തികേയൻ ആദ്യമായി നിർമ്മാതാവിന്റെ പരിവേഷം കൂടി അണിഞ്ഞിരിക്കുകയാണ്. ശിവകാർത്തികേയൻ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ആർക്കുമറിയാത്ത ഒരു കാര്യം പറയാമോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് നൽകിയത്. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

ആർക്കും അറിയാത്തതായി രഹസ്യമുണ്ടെങ്കിൽ അത് ആലോചിക്കാൻ ഒരു ദിവസം വേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. വളർന്നതെല്ലാം പ്രേക്ഷകർക്ക് മുന്നിലാണെന്നും സ്റ്റാൻഡ് അപ്പ് കോമഡി ചെയ്തു നടന്ന കാലംമുതൽ സിനിമയിൽ നായകനായെത്തുന്നത് വരെ എല്ലാവർക്കും അറിയുന്ന കഥകളാണെന്നും ഒന്നും ഒളിച്ചുവയ്ക്കുന്ന ശീലം പണ്ടേ തനിക്കില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

2018 എന്ത് തന്നു എന്ന് ചോദിച്ചപ്പോൾ ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റിയെന്നും ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി പാട്ട് എഴുതിയെന്നും കോലമാവ്‌ കോകിലയിലെ കല്യാണ വയസ്സ് താൻ വന്തുടിച്ച് എന്ന ആ പാട്ടു ഹിറ്റ് ആയെന്നും ശിവകാർത്തികേയൻ പറഞ്ഞു.

സ്റ്റാര്‍ വിജയ് ചാനലിലെ റിയാലിറ്റി ഷോ വഴിയാണ് സിനിമാമേഖലയിലേക്ക് പ്രവേശിക്കുന്നത്. കൂടാതെ കോമഡി ഷോയിലും പങ്കെടുത്തിരുന്നു. 2012മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. പാണ്ഡിരാജ് സംവിധാനം ചെയ്ത മറീന എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം 3, മനം കോതി പറവയ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ കേഡി ബില്ല കില്ലാഡി രംഗ, എതിര്‍ നീ്ച്ചാല്‍, വരുത്തപടാത്ത വാലിബര്‍ സംഘം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ കാക്കി സട്ടൈയ് എന്ന ചിത്രത്തിലൂടെ ശിവകാര്‍ത്തികേയന്‍ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. 2016ല്‍ റൊമോ, രജനി മുരുഗന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. റോമോ എന്ന ചിത്രത്തില്‍ സ്ത്രീവേഷത്തിലാണ് താരം അഭിനയിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2017ല്‍ മോഹന്‍ രാജ സംവിധാനം ചെയ്ത വേലൈക്കാരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. കനാ എന്ന ചിത്രത്തിലൂടെ നിർമ്മാതാവായ രംഗപ്രവേശനം നടത്തിരിക്കുകയാണ് ശിവകർത്തികേയനിപ്പോൾ.

interview with shivakarthikeyan

HariPriya PB :