46 വയസ്സായിട്ടും സലീമ വിവാഹിതയാവാത്തതിനൊരു കാരണമുണ്ട്!!!

ആരെയും ഭാവ ഗായകനാക്കും… എന്ന ഗാനം ഒരു മലയാളികൾക്കും മറക്കാനാവില്ല. ആ ഗാനത്തിൽ അഭിനയിച്ച സുന്ദരിയായ നടി സലീമയെയും മലയാളികൾ അത്ര പെട്ടന്ന് മറക്കില്ല. നഖക്ഷതങ്ങള്‍, ആരണ്യകം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സലീമ. അവസാനമായി സലീമ മലയാളത്തില്‍ അഭിനയിച്ച സിനിമ മഹായാനമാണ്. പിന്നീട് നീണ്ട കാലത്തേക്ക് ഈ നടിയെക്കുറിച്ച് വാര്‍ത്തകളൊന്നും കേട്ടിരുന്നില്ല.

തെന്നിന്ത്യന്‍ സിനിമയുടെ കേന്ദ്രമായ ചെന്നൈയില്‍ ഏകയായി കഴിയുകയാണ് സലീമ. ഇതുവരെ സലീമ വിവാഹം കഴിച്ചിട്ടില്ല. താന്‍ പുരുഷവിരോധി ആയതുകൊണ്ടല്ല വിവാഹം കഴിക്കാത്തതെന്ന് സലീമ പറയുന്നു.

വിവാഹത്തോട് തനിക്ക് എതിര്‍പ്പുമില്ല. എന്നാല്‍ സാഹചര്യങ്ങളും അനുകൂല ഘടകങ്ങളും ഒത്തുവന്നില്ല. എന്നാല്‍ അതിന്റേതായ സമയത്ത് വിവാഹം സംഭവിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും സലീമ പറഞ്ഞു.

ഒപ്പം അഭിനയിച്ചിരുന്ന പഴയ താരങ്ങളുമായി ഇപ്പോള്‍ ബന്ധമില്ല. അടുത്തിടെ ഒരു ഫിലിം ഡയറക്ടറിയില്‍ നിന്നും വിനീതിന്റെ ഫോണ്‍നമ്പര്‍ ലഭിച്ചു. എന്നെ അറിയുമോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍, നിങ്ങള്‍ക്കൊപ്പം മൂന്നുസിനിമയില്‍ അഭിനയിച്ച സലീമയാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിനും അത്ഭുതമായിരുന്നു. മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുമായും ഫോണിലൂടെ ബന്ധം പുലര്‍ത്താറുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റുമെന്നും സലീമ പറഞ്ഞു.

interview with saleema

HariPriya PB :