ഡബ്ല്യൂ സി സി യും മീ ടുവും സമൂഹത്തിൽ മാറ്റമുണ്ടാക്കും -നിമിഷ സജയൻ

ചുരുങ്ങിയ നാളുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് നിമിഷ സജയൻ. ഏതു റോളും കഥാപാത്രത്തിനനുസരിച്ച് മികച്ചതാക്കാൻ കഴിവുള്ള നടി. എല്ലാ കാര്യത്തിലും തന്റേതായ നിലപാടുകളുള്ള നിമിഷ മീടുവും ഡബ്യൂസിസിയും പുതിയ മാറ്റങ്ങള്‍ വരുത്തിയെന്ന് പറയുകയാണ്.

ഡബ്ല്യു.സി.സി പോലുള്ള കൂട്ടായ്മകളും ‘മീടു’പോലുള്ള ക്യാമ്പയിനുകളും സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതായും, താനതിനെ പിന്തുണക്കുന്നതായും ചലച്ചിത്രനടി വ്യക്തമാക്കി. അഭിപ്രായങ്ങള്‍ പറയുന്നതില്‍ ലിംഗവ്യത്യാസം ഒരു ഘടമല്ലെന്നും അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ടെന്നും നിമിഷ പറഞ്ഞു.

‘മീടു’സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയതായും, സിനിമാ മേഖലയിലെ പുതിയ നടിമാര്‍ക്കൊന്നും സിനിമയില്‍ നിന്ന് ചൂഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ കൊണ്ടുവന്ന മാറ്റം കാരണമാണെന്നും നിമിഷ പറഞ്ഞു.

ആരാധകര്‍ക്ക് യോജിച്ചു പോകാനാവാത്ത നിലപാടുകള്‍ എടുക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രേക്ഷകര്‍ ബഹിഷ്‌കരിക്കരുമെന്ന് താന്‍ കരുതുന്നതായും നിമിഷ പറഞ്ഞു.

സാമൂഹിക വിഷയങ്ങളിലും ആളുകള്‍ തുറന്ന അഭിപ്രായം പ്രകടിപ്പിക്കണമെന്നും താന്‍ അങ്ങനെ ചെയ്യുന്ന ആളാണെന്നും നിമിഷ പറഞ്ഞു. ശബരിമല വിഷയത്തില്‍ താന്‍ പ്രതികരിച്ചിരുന്നെന്നും നിമിഷ പറഞ്ഞു. താല്‍പ്പര്യമുള്ള സ്ത്രീകള്‍ അവിടേക്ക് പോകെട്ട എന്നായിരുന്ന ശബരിമല വിഷയത്തില്‍ തന്റെ അഭിപ്രായം എന്നു നിമിഷ പറഞ്ഞു. എന്നാല്‍ തന്റെ നിലപാട് ഇഷ്ടപ്പെടാത്ത ചിലര്‍ തനിക്കെതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതായും മറ്റുചിലര്‍ പിന്തുണക്കുകയും ചെയ്തു.

interview with nimisha sajayan

HariPriya PB :