മലയാള സിനിമയുടെ സെറ്റിലും യുദ്ധം പ്രഖ്യാപിച്ചു സണ്ണി ലിയോൺ ! ഇത്തവണ പണി കിട്ടുന്നതാർക്ക് ?

ഷൂട്ടിങ് സെറ്റിൽ തന്റെ പെരുമാറ്റം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ആളാണ് സണ്ണി ലിയോൺ . എല്ലാവരുമായും അടുത്തിടപഴകുന്ന സണ്ണി നല്ലൊരു സുഹൃത്താണെന്നാണ് ബോളിവുഡിലെ സംസാരം.

ചെറിയ ചെറിയ കുസൃതികളിലൂടെയും പ്രാങ്കുകളിലൂടെയും സെറ്റ് എപ്പോളും ഉണർത്തി വയ്ക്കാൻ സണ്ണി ലിയോൺ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് . നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാള സിനിമയിൽ രംഗീല എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയിരിക്കുകയാണ് സണ്ണി ലിയോൺ.

സലീംകുമാറിനും രമേശ് പിഷാരടിക്കും ഒപ്പമാണ് സണ്ണി ലിയോൺ രംഗീല എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സെറ്റിലും കിടിലൻ പണികളുമായി സജീവമാണ് സണ്ണി ലിയോൺ. ഒരു പ്രാങ്ക് വീഡിയോ സണ്ണി പങ്കു വെക്കുകയും ചെയ്തു .

ഒരു പൂളിന്റെ വശത്ത് നിന്നു ഷൂട്ടിംഗ് ഇടവേളയിൽ അണിയറക്കാരെല്ലാം നിന്ന് നൃത്തം ചെയ്യുകയായിരുന്നു .ഡാന്സിനിടയിൽ ഒരാളെ കുളത്തിലേക്ക് തള്ളിയിട്ട സണ്ണി ലിയോൺ തന്റെ പ്രാങ്ക് ഹിറ്റായ സന്തോഷത്തിൽ നിൽക്കുകയായിരുന്നു. അപ്രതീക്ഷിതമായി സണ്ണിയെയും മറ്റൊരാൾ പൂളിലേക്ക് തള്ളിയിട്ടു. ഈ വീഡിയോ പങ്കു വച്ച ശേഷം ഞാൻ ഉദ്ദേശിച്ചതുപോലെ നടന്നിട്ടില്ലെങ്കിലും ഇപ്പോളും രസകരമാണ് എന്നാണ് സണ്ണി ലിയോൺ കുറിച്ചിരിക്കുന്നത്.

sunny leone’s prank video rangeela set

Sruthi S :