രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മോഹൻലാൽ!!! 

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മോഹൻലാൽ!!!

 

രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തെപ്പറ്റി വ്യക്തമായ നിലപാട്  രേഖപ്പെടുത്തി മോഹൻലാൽ. പ്രമുഖ നടൻമാരുടെ രാഷ്ട്രീയ പ്രവേശനങ്ങൾ എല്ലാം തന്നെ ചർച്ചയാകാറുണ്ട്. ആരാധകരുടെ വളരെക്കാലത്തെ സംശയമാണ് മോഹൻലാലിൻറെ  പാർട്ടി ഏതാണ് എന്നുള്ളത്.  സ്വതന്ത്രനായി നടക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും  മോഹൻലാൽ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘രാഷ്ട്രീയത്തിലെ ആരുടെ കൂടെ സമയം ചെലവഴിച്ചാലും, പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണ് ഇത്. അതോടെ ആ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാൻ തിരുവനന്തപുരത്ത് മത്സരിക്കും എന്നുവരെ ആരൊക്കെയോ പറഞ്ഞു പ്രചരിപ്പിച്ചു. പക്ഷെ രാഷ്ട്രീയത്തിലേക്ക് ഞാൻ ഇല്ല, ഒരു രീതിയിലും താല്പര്യമില്ലാത്ത കാര്യമാണ് അത്. എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രമായി നടക്കാനാണിഷ്ടം.’ മോഹൻലാൽ  പറഞ്ഞു.

interview with mohanlal

HariPriya PB :