തൈമൂർ പട്ടിണി കിടക്കുകയല്ല… സത്യത്തിൽ അവൻ കഴിക്കുന്നത് അൽപ്പം കൂടുതലാണ് -കരീന കപൂർ

ബോളിവുഡ് സൂപ്പർ താര ദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീനയുടെയും മകൻ തൈമൂർ എല്ലാവർക്കും ഒരുപോലെ പ്രിയങ്കരനാണ്. ജനനം മുതൽ ഇപ്പോൾ രണ്ടുവയസ്സുവരെ മാധ്യമങ്ങളിൽ സ്ഥിരം താരമാകുന്ന തൈമൂറിനെപ്പറ്റി ‘അമ്മ കരീന വളരെ ചിന്താകുലയാണ്. ഒരു കാര്യവുമില്ലാതെ മകന്റെ പിന്നാലെ നടക്കുന്ന മാധ്യമങ്ങളെയും വിമർശകരെയും ഓർത്താണ് കരീനയ്ക്ക് സങ്കടം .എന്നാൽ എന്ത് വിമർശനങ്ങൾക്കും കൃത്യമായി മറുപടി നൽകുന്ന താരമാണ് കരീന.

മകനെ നോക്കാത്ത അമ്മയാണ് കരീനയെന്നും മകനെ പട്ടിണിക്കിടുകയാണെന്നും ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു . ഇപ്പോള്‍ ആ ട്രോളുകള്‍ക്കെല്ലാം മറുപടിയുമായി വന്നിരിക്കുകയാണ് താരം. 

അര്‍ബാസ് ഖാന്‍ അവതാരകനായത്തെുന്ന ചാറ്റ് ഷോയിലാണ് താരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. തൈമൂര്‍ പട്ടിണി കിടന്നു മരിക്കുകയായെന്നായിരുന്നു ഓണ്‍ലൈനില്‍ വന്ന ഒരു കമന്റ്. 

ഇതിന് കരീന നല്‍കിയ മറുപടി ഇങ്ങനെയാണ്- “അവന്‍ പട്ടിണി കിടക്കുകയൊന്നുമല്ല. സത്യത്തില്‍ അവന്‍ കുറച്ചേറെ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.. അവന് നന്നായി തടി തോന്നിക്കാന്‍ തുടങ്ങിയിരിക്കുന്നു”. കരീന പറയുന്നു. 

തൈമൂറിനെ വിടാതെ പിന്തുടരുന്ന പാപ്പരാസികളെയും താരം വിമര്‍ശിക്കുന്നുണ്ട്. “എന്താണ് ഈ മാധ്യമങ്ങള്‍ ചെയ്യുന്നത്. ചില സമയങ്ങളില്‍ അവര്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു. പ്രത്യേകിച്ചും തൈമൂറിന്റെ കാര്യം വരുമ്പോള്‍. അവന്‍ എന്ത് കഴിക്കുന്നു,  എവിടെ പോകുന്നു, ഇങ്ങനെ മാധ്യമങ്ങള്‍ അവനെ വിടാതെ പിന്തുടരുകയാണ്. വല്ലപ്പോഴും ആണെങ്കില്‍ കുഴപ്പമില്ല, പക്ഷേ എന്നും ഇങ്ങനെ ആണെങ്കിലോ അവന് വെറും രണ്ട് വയസേ ആയിട്ടുള്ളൂ”-കരീന പറഞ്ഞു. 

interview with kareena kapoor

HariPriya PB :