മലേഷ്യയിൽ നിന്ന് ഇന്റർനാഷനലായി തുടങ്ങി , ലോക്കലിൽ ലാൻഡ് ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി !

ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ചിരിപ്പൂരത്തിനായി തിയേറ്ററുകൾ ഒരുങ്ങി കഴിഞ്ഞു.

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ വൈകാരികത ചർച്ച ചെയ്യുന്നതിലൂടെ കുടുംബ പ്രേക്ഷകരെയും ഹാസ്യത്തിന്റെ ചുവടുപിടിച്ചു സൗഹൃദ ബന്ധങ്ങളുടെ കഥ പറയുന്നതിലൂടെ യുവാക്കളുടെയും മനസ്സ് ഒരുപോലെ ഈ സിനിമ കവർന്നെടുക്കും .

മലേഷ്യയിൽ നിന്നും ഇന്റർനാഷണലായി തുടങ്ങി ലോക്കലിലേക്ക് ലാൻഡ് ആകുന്ന ഏവർക്കും ആസ്വാദ്യകരമാകുന്ന ചേരുവകളെല്ലാം തന്നെ കോർത്തിണക്കിയ ഒരു നല്ല ദൃശ്യാനുഭവം തന്നെയായിരിക്കും ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി .
സിനിമയിലെ നാല് ഗാനങ്ങൾ ഗോപിസുന്ദർ നാദിർഷാ അരുൺരാജ് എന്നിവർ ഒരുക്കിയിരിക്കുന്നു.

international local story release

Sruthi S :