ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണ്, മോഹന്‍ലാലും മമ്മൂട്ടിയും ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുത്: തുറന്നടിച്ച് ഇന്ദ്രന്‍സ്

ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണ്, മോഹന്‍ലാലും മമ്മൂട്ടിയും ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുത്: തുറന്നടിച്ച് ഇന്ദ്രന്‍സ്

സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന അവാര്‍ഡ് ജേതാവും നടനുമായ ഇന്ദ്രന്‍സ്. സിനിമയുമായി ബന്ധപ്പെട്ട ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും ഇന്ദ്രന്‍സ് പറയുന്നു.

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇത്തരം ഫാന്‍സ്
അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം പറയുന്നു. പുതുതലമുറയെങ്കിലും ഇക്കാര്യങ്ങള്‍ പിന്തുടരണം. സിനിമകള്‍ കൂവി തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.


ഈ അടുത്ത കാലത്തായി ആരാധകരുടെ സൈബര്‍ ആക്രമണങ്ങള്‍ ഏറെ അധികരിച്ചിരുന്നു. പാര്‍വതി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, അപര്‍ണ പ്രശാന്തി, സജിതാ മഠത്തില്‍ തുടങ്ങിയവര്‍ക്കെതിരെ വധ ഭീഷണിയും തെറി വിളികളുമായി ആരാധകക്കൂട്ടം ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് ഫാന്‍സിനെതിരെയുള്ള ഇന്ദ്രന്‍സിന്റെ പ്രതികരണം.

Indrans against Mammootty Mohanlal fans

Farsana Jaleel :