അന്ന് മീൻ ചന്തയിൽ കണ്ട ഹനാൻ അല്ല , മാധ്യമങ്ങൾക്കു മുന്നിൽ കരഞ്ഞ ഹനാനുമല്ല !! ഉയിർത്തെഴുന്നേറ്റു റാമ്പിൽ ചുവടു വച്ച പോരാളി ഹാനാൻ !!!

അന്ന് മീൻ ചന്തയിൽ കണ്ട ഹനാൻ അല്ല , മാധ്യമങ്ങൾക്കു മുന്നിൽ കരഞ്ഞ ഹനാനുമല്ല !! ഉയിർത്തെഴുന്നേറ്റു റാമ്പിൽ ചുവടു വച്ച പോരാളി ഹാനാൻ !!!

അന്ന് മീൻ ചന്തയിൽ യൂണിഫോമിൽ കണ്ട ഹനാൻ അല്ല ഇന്ന് റാമ്പിൽ കണ്ടത്. മാധ്യമ പടക്ക് മുൻപിൽ കരഞ്ഞ ഹനാനുമല്ല .. അതി സുന്ദരിയായി ഖാദി ബോർഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ഖാദി ഫാഷൻ ഷോയിലാണ് റാംപിൽ ഹനാനെത്തിയത്. ഹനാന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരവും നൽകി.

കേരളത്തിലെ പതിനായിരത്തോളം സ്ത്രീകളാണ് ഖാദിയിലൂടെ വരുമാനം കണ്ടെത്തുന്നത്. അവരുടെ ഉത്പന്നങ്ങളുടെ പ്രദർശനത്തിൽ ജീവിക്കാനായി പോരാടുന്ന ഹനാൻ പങ്കുചേരുന്നു എന്നതാണ് സവിശേഷത. പഠനത്തിനിടെ ഉപജീവനത്തിനായി മീൻവിൽപ്പന നടത്തിയ ഹനാൻ ഒരുപാട് വേട്ടയാടപ്പെട്ടു .

സൈബര്‍ ആക്രമണം കടുത്തതോടെ തന്നെ ജീവിക്കാന്‍ വിടണമെന്ന് ഹനാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ‘എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണം. പണിയെടുത്ത് എങ്ങനെയെങ്കിലും ജീവിച്ചോളാം. കൂലിപ്പണിയെടുത്തിട്ടാണെങ്കിലും പാത്രം കഴുകയിട്ടാണെങ്കിലും,’ ഹനാന്‍ പറഞ്ഞു.

hanans ramp walk for khadi board

Sruthi S :