ട്രിവാൻഡ്രം ലോഡ്ജിലെ സംഭാഷണങ്ങൾ പ്രശ്‌നമായി തോന്നിയില്ല !! ആ വേഷം ചെയ്‌തത്‌ പൂർണ്ണമനസ്സോടെ: ഹണി റോസ്

ട്രിവാൻഡ്രം ലോഡ്ജിലെ സംഭാഷണങ്ങൾ പ്രശ്‌നമായി തോന്നിയില്ല !! ആ വേഷം ചെയ്‌തത്‌ പൂർണ്ണമനസ്സോടെ: ഹണി റോസ്

വിനയൻ സംവിധാനം ചെയ്‌ത ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക്‌ എത്തിയ താരമാണ് ഹണിറോസ്. എന്നാലും ഹണി ഏറെ ശ്രദ്ധിക്കപ്പെട്ടത് വി.കെ പ്രകാശിന്റെ ട്രിവാൻഡറും ലോഡ്ജിലൂടെയാണ്.

ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന എഴുത്തുകാരിയുടെ വേഷം ഏറെ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റി. മലയാളത്തിൽ ഒരു പുതിയ സിനിമ വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ച ‘ട്രിവാൻഡ്രം ലോഡ്‌ജ്‌’ അതിലെ ചില ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ കാരണം ഏറെ വിമർശനവും ഏറ്റു വാങ്ങിയിരുന്നു.

” ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ചെയ്തപ്പോള്‍ പല ഭാഗത്ത് നിന്നും നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആ കഥാപത്രം ഏറെ ആസ്വദിച്ചാണ് ചെയ്തത്, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ പേരിലൊക്കെ ചിത്രം വിമര്‍ശിക്കപ്പെടുമെന്ന് സിനിമ ചെയ്തു കൊണ്ടിരുന്നപ്പോള്‍ തോന്നിയില്ല. വിവാഹ മോചനം നേടിയ എഴുത്തുകാരിയുടെ വേഷം പൂര്‍ണ്ണ മനസ്സോടെയാണ് സ്വീകരിച്ചത്, ഞാന്‍ ചെയ്ത ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാര്‍” – ഹണി പറഞ്ഞു.

കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയാണ് ഹണിയുടെ പുറത്തിറങ്ങാനുള്ള സിനിമ.

കൂടുതൽ വായിക്കാൻ

മൈക്കിൾ ജാക്‌സന്റെ മരണത്തിന് പിന്നിൽ സാത്താൻ സേവകരോ ?! മരിക്കുന്നതിന് ഏതാനും ദിവസം മുൻപുള്ള പ്രസംഗത്തിൽ ഉള്ളത് അവർക്കെതിരെയുള്ള ബോധവത്കരണം !!

Honey rose about trivandrum lodge movie

Abhishek G S :