Connect with us

മൈക്കിൾ ജാക്‌സന്റെ മരണത്തിന് പിന്നിൽ സാത്താൻ സേവകരോ ?! മരിക്കുന്നതിന് ഏതാനും ദിവസം മുൻപുള്ള പ്രസംഗത്തിൽ ഉള്ളത് അവർക്കെതിരെയുള്ള ബോധവത്കരണം !!

Malayalam Articles

മൈക്കിൾ ജാക്‌സന്റെ മരണത്തിന് പിന്നിൽ സാത്താൻ സേവകരോ ?! മരിക്കുന്നതിന് ഏതാനും ദിവസം മുൻപുള്ള പ്രസംഗത്തിൽ ഉള്ളത് അവർക്കെതിരെയുള്ള ബോധവത്കരണം !!

മൈക്കിൾ ജാക്‌സന്റെ മരണത്തിന് പിന്നിൽ സാത്താൻ സേവകരോ ?! മരിക്കുന്നതിന് ഏതാനും ദിവസം മുൻപുള്ള പ്രസംഗത്തിൽ ഉള്ളത് അവർക്കെതിരെയുള്ള ബോധവത്കരണം !!

മൈക്കിൾ ജാക്‌സന്റെ മരണത്തിന് പിന്നിൽ സാത്താൻ സേവകരോ ?! മരിക്കുന്നതിന് ഏതാനും ദിവസം മുൻപുള്ള പ്രസംഗത്തിൽ ഉള്ളത് അവർക്കെതിരെയുള്ള ബോധവത്കരണം !!

ഇല്ലുമിനാറ്റി, സാത്താൻ സേവ; നമ്മളിൽ പലരും ഒരുപാട് കേട്ടിട്ടുള്ള വാക്കുകൾ ആണിത്. എന്നാൽ നമുക്കാർക്കും തന്നെ അതിനെകുറിച്ച് വലിയ ധാരണയൊന്നും ഇല്ലതാനും. ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്ന, ഒരു ഭരണാധികാരി-ഒരു കറൻസി-ഒരു ലോകം എന്ന ലക്ഷ്യവുമായി ഇല്ലുമിനാറ്റി എന്ന ഒരു സംഘടനാ പ്രവർത്തിക്കുന്നുവെന്നുള്ള പുകമറ മാത്രമേ നമ്മുടെ മുന്നിലുള്ളൂ. ഒന്നിനും തെളിവുമില്ല.

ഇല്ലുമിനാറ്റിയെക്കുറിച്ചും സാത്താൻ സേവകരെ ക്കുറിച്ചും ഒരുപാട് വിവാദങ്ങളും, ഊഹാപോഹങ്ങളും, നിഗമനങ്ങളും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പോപ്പ് ചക്രവർത്തി മൈക്കിൾ ജാക്‌സന്റെ മരണത്തിലുള്ള ഇവരുടെ പങ്കിനെ കുറിച്ചുള്ളത്.

മൈക്കിൾ ജാക്ക്സൺ ഇല്ലുമിനാറ്റികളാൽ കൊല്ലപ്പെടുകയായിരുന്നു എന്ന വാദം ഉയർത്തുന്നവർ നിരവധി തെളിവുകളും മുന്നോട്ട് വെക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് അദ്ദേഹം നടത്തിയ ഒരു പ്രസംഗം. ഇപ്പോൾ എല്ലായിടത്ത് നിന്നും നീക്കം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ഒരു അദൃശ്യ ശക്തിയിൽ നിന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുന്ന മൈക്കിൾ ജാക്സണെ നിങ്ങൾക്ക് കാണാൻ സാധിക്കും. ജനങ്ങളോട് ഇല്ലുമിനാറ്റിയെ കുറിച്ച് തുറന്ന് പറയാൻ ശ്രമിക്കുന്ന അദ്ദേഹം സഹായത്തിന് അഭ്യർത്ഥിക്കുന്നുമുണ്ട്.

ഇല്ലുമിനാറ്റി എന്ന വാക്ക് പോലും കേട്ടിട്ടില്ലാത്ത തന്റെ ആരാധകരോട് നമ്മെ നിയന്ത്രിക്കുന്ന ആ ശക്തിക്കെതിരെ ഉണരണമെന്നും, ഉണർന്നു പ്രവർത്തിക്കണമെന്നും പറയുമ്പോൾ ഇതെന്തോ വലിയ തമാശയാണെന്ന് കരുതി ഒന്നും മനസ്സിലാകാതെ കാണികൾ ആർത്തു വിളിക്കുന്നതും, തനിക്ക് സ്തുതി പാടുന്നതും കണ്ട്‌ നിസ്സഹായാവസ്ഥയിൽ അദ്ദേഹം നിൽക്കുന്നതും ആ വിഡിയോയിൽ നമുക്ക് കാണാം.


മൈക്കിൾ ജാക്സൺ പറയാൻ ശ്രമിച്ചത്: 

“സെലിബ്രിറ്റികൾ മിക്കവരും തന്നെ അവരെ പൂർണ്ണമായി ഒരു സുപ്രീം കമാണ്ടറിന്, പിശാച്, അല്ലെങ്കിൽ ഒരു ആത്മാവിന് സമർപ്പിച്ചിരിക്കുകയാണ്. സംഗീത ലോകവും, നമ്മൾ ജീവിക്കുന്ന നമ്മുടേതെന്ന് കരുതുന്ന ഭൂമിയുമെല്ലാം മറ്റൊരാളുടെ നിയന്ത്രണത്തിലാണ്. അവർക്ക് വേണ്ടി നമ്മൾ പ്രവർത്തിക്കണമെന്നാണ് അവർ ശാഠ്യം പിടിക്കുന്നത്.”

“മ്യൂസിക് ഇൻഡസ്‌ട്രി സെലിബ്രിറ്റികളെ മോശം രീതിയിൽ ഉപയോഗിക്കുകയാണ്. ഈയൊരു രീതി കാരണം ഞാൻ വളരെ അധികം ക്ഷീണിതനാണ്. മാധ്യമങ്ങൾ തെറ്റായ വാർത്തകളും പടച്ചു വിടുന്നുണ്ട്. തെറ്റായ വാർത്തകൾ ഉണ്ടാക്കുന്നവർ തന്നെ തെറ്റായ ചരിത്രങ്ങളും എഴുതുന്നു. സത്യത്തെ മറച്ച് ഈ തെറ്റായ ചരിത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളത് തിരിച്ചറിയണം. മനസ്സിലാക്കണം.”

“ഇതിനെല്ലാം കാരണം ഒരു ശക്തി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട് എന്നതാണ്. ദയവായി നിങ്ങൾ എല്ലാം മനസിലാക്കണം. അവരുടെ ഇച്ഛക്കൊത്തല്ല എന്റെ ഇപ്പോഴത്തെ ജീവിതം എന്ന കാരണത്താൽ അവർ എന്നെ സ്വവർഗ്ഗാനുരാഗിയാക്കി ചിത്രീകരിച്ചു, ബാലപീഡകനാക്കി. എല്ലാം തിരിച്ചറിയണം നിങ്ങൾ.”

കൂടുതൽ വായിക്കാൻ

വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നുവെന്ന് തമിഴ് നടി; വാഗ്ദാനം ചെയ്യുന്നത് ദിവസം 30000 രൂപ മുതൽ 3 ലക്ഷം രൂപ വരെ…

Illuminati behind pop king Michael Jackson’s death

More in Malayalam Articles

Trending