കരിനീല കണ്ണുകളും, മഴവിൽ പോലെ ഭംഗിയുള്ള പുരികക്കൊടികൾ കുഞ്ഞു മക്കൾക്ക്‌ ഉണ്ടാവാൻ കൺമഷി വീട്ടിൽ തന്നെ ഉണ്ടാക്കാം!!!

കരിനീല കണ്ണുകളും, മഴവിൽ പോലെ ഭംഗിയുള്ള പുരികക്കൊടികൾ കുഞ്ഞു മക്കൾക്ക്‌ ഉണ്ടാവാൻ കൺമഷി വീട്ടിൽ തന്നെ ഉണ്ടാക്കാം!!!

പെൺകുട്ടികൾക്കും കുഞ്ഞുങ്ങൾക്കും ഏറ്റവും ഭംഗി നൽകുന്നത് കണ്മഷിയാണ്. കണ്ണെഴുതി പുരികം വരച്ച് നല്ല ആകൃതിയിൽ പുരിക കൊടി ആക്കിയെടുക്കുന്നതിൽ കണ്മഷിയാണ് താരം. പഴയ കാലത്ത് വീട്ടിലെ മുതിർന്നവർ തന്നെ കണ്മഷി ഉണ്ടാക്കി ഉപയോഗിച്ചിരുന്നത് കൊണ്ട് അലെർജിയോ മറ്റു പ്രശ്ങ്ങളോ ഇല്ലായിരുന്നു. എന്നാൽ ഇന്ന് വിപണിയിൽ കിട്ടുന്ന കണ്മഷി മായം കലർന്നതാണ്. അവ കുട്ടികൾക്കുണ്ടാകുന്ന പ്രശ്ങ്ങളും ചെറുതല്ല. എന്നാൽ ഇതെല്ലം ഒഴിവാക്കി തനതായി വീട്ടിൽ തന്നെ കണ്മഷി ഉണ്ടാക്കാം.

കയ്യോന്നി, കയ്യുണ്ണ്യം, കഞ്ഞുണ്ണി എന്നിങ്ങനെ പേരുള്ള ഈ ചെടി ഈര്പ്പമുള്ള പ്രദേശങ്ങളില് കാണപ്പെടുന്ന ഒരു ഏകവര്ഷി ദുര്ബല സസ്യമാണ്. കയ്യോന്നിയുടെ ശാസ്ത്രനാമം എക്ലിപ്റ്റ ആല്ബ (Eclipta Alba Hassk.) എന്നാണ്. ഭൃംഗരാജ എന്ന പേരിലും ഇതറിയപ്പെടുന്നു.ഇത് ദശപുഷ്പത്തില്ഉള്പ്പെടുന്നു. ആയുര്വേദ വിധിപ്രകാരം കടുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് കയ്യോന്നിക്ക്. വട്ടതില് കമ്മല് പോലെ കാണപ്പെടുന്ന പൂവുകള്ക്ക് പൊതുവെ വെള്ളനിറമാണ്. ഇലച്ചാറിന് ഹൃദ്യമായ ഗന്ധമാണ്.

കണ്മഷി നിർമാണരീതി

കയ്യുണ്ണ്യം പറിച്ചെടുത്തു നന്നായി കഴുകി വൃത്തിയാക്കി ഉരലിൽ ഇട്ടു ചതച്ചു നീര് എടുക്കാൻ പാകത്തിന് ആകുക (ഉരൽ ഇല്ലെങ്കിൽ മറ്റ് മാർഗം ആശ്രയിക്കാവുന്നതാണ് )… എന്നിട്ട് ഒരു കോട്ടൺ തുണി ചെറിയ കഷ്ണങ്ങൾ ആക്കി ആ നീരിൽ മുക്കി നല്ല വെയിലത്തു ഇട്ടു ഉണക്കുക… ഉണങ്ങുമ്പോൾ പിന്നെയും പിന്നെയും മുക്കി കട്ടി പിടിപ്പിച്ചു ഉണക്കുന്നത് നല്ലതായിരിക്കും…. ഇങ്ങനെ ഒരു 6, 7ദിവസം ആവർത്തിക്കുക…

എന്നിട്ട് അത് തിരി തെറുക്കുവാൻ പാകത്തിന് മുറിച്ചു.. തിരി പോലെ ആക്കി വെക്കണം… ഈ തിരി വിളക്കിൽ ആവണക്കെണ്ണ ഇട്ടു കത്തിക്കണം.. വിളക്കിന്റെ മുകളിൽ തിരി കേട്ടു പോകാതെ മൺകലം ഇട്ടു മൂടി… അതിൽ മഷി പിടിപ്പിക്കണം…. ഇങ്ങനെ കിട്ടുന്ന മഷി ചുരണ്ടി എടുത്തു ആവണക്കെണ്ണയിൽ ചാലിച്ച് കണ്ണെഴുതാവുന്നതാണ്…. കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലത് ആണ്… എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാം ഈ തിരികൾ കുറെ നാൾ കേടാവാതെ ഇരിക്കും…

കടപ്പാട് – ബിബിൻ കാലടി

home made mascara

Sruthi S :