ഹനീഫ് അദേനി, നിങ്ങൾക്ക് ഈ പേരുകൾ എവിടുന്നു കിട്ടുന്നു ? റിലീസിന് മുൻപേ തരംഗമായി മിഖായേലിലെ കഥാപാത്രങ്ങളുടെ പേരുകൾ ..

ഹനീഫ് അദേനി, നിങ്ങൾക്ക് ഈ പേരുകൾ എവിടുന്നു കിട്ടുന്നു ? റിലീസിന് മുൻപേ തരംഗമായി മിഖായേലിലെ കഥാപാത്രങ്ങളുടെ പേരുകൾ ..

ഇനി ദിവസങ്ങൾ മാത്രമാണ് മിഖായേൽ തിയേറ്ററുകളിൽ എത്താൻ . ട്രെയ്‌ലറിലൂടെ മികച്ചൊരു ആക്ഷൻ പാക്ക് ആയിരിക്കും മിഖായേൽ എന്ന് പ്രേക്ഷകർക്ക് ഉറപ്പ് നൽകുന്നുണ്ട് ചിത്രം. നിവിൻ പോളിയെ ഇതുവരെ കാണാത്ത ലുക്കിലാണ് മിഖായേലിൽ കാണാൻ സാധിക്കുക. ഹനീഫ് അദനി തിരക്കഥയും സംവിധാനവും നിർവഹിച്ച മിഖായേൽ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും മുൻപന്തിയിൽ നില്കുന്നു.

നിവിന്റെ പ്രതിനായകനായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ മിഖായേലിലൂടെ ചോക്ലേറ്റ് പരിവേഷം അഴിച്ച് വയ്ക്കുന്നത് ഉണ്ണി മുകുന്ദൻ കൂടിയാണ്. മാത്രമല്ല ഹനീഫ് അദാനിയുടെ മുൻ ചിത്രങ്ങൾ നോക്കുമ്പോൾ മനസിലാകുന്ന കാര്യം, കഥാപാത്രങ്ങളുടെ പേര് തിരഞ്ഞെടുക്കുന്നതിൽ ഹനീഫ് വളരെയധികം മുൻ പന്തിയിലാണ്.

അതെ പതിവ് മിഖായേലിലും ഹനീഫ് തുടരുന്നു. നായകനായ നിവിൻ പോളിയുടെ പേര് തന്നെ ഒരു പുതുമയാണ്. മിഖായേൽ . ക്രിസ്ത്യൻ പേരുകളിൽ പരിചിതമാണെങ്കിലും മലയാള സിനിമയിൽ ഈ പേര് നായകന് ഇതുവരെ കേട്ടിട്ടില്ല. പ്രതിനായകനായ ഉണ്ണി മുകുന്ദന്റെ പേരും വ്യത്യസ്തമാണ് , മാർക്കോ ജൂനിയർ .

സുദേവൻ നായർ എത്തുന്നത് ഫ്രാൻസിസ് ഡേവി ആയാണ്. ജെ ഡി ചക്രവർത്തിയുടെ പേര് മുഹമ്മദ് ഈസ . ജോർജ് പീറ്റർ ആയി സിദ്ദിഖും ജോൺ ആയി ബാബു ആന്റണിയുമുണ്ട്. ചിത്രത്തിൽ സുരാജിന്റെ പേര് ഐസക് എന്നാണ്.

സ്ത്രീ കഥാപാത്രങ്ങൾക്ക് കേട്ട് പഴകിയ പേരുകളാണ്. നായികയായി എത്തുന്ന മഞ്ജിമയുടെ പേര് മേരി എന്നാണ്. മറിയമായി കെ പി എ സി ലളിതയും ആൻസി ആയി ശാന്തികൃഷ്ണയും എത്തുന്നു. എന്തായാലും പേരുകളെല്ലാം പുതുമ തോന്നിക്കുന്നവ തന്നെയാണ്.

മിഖായേൽ തിയേറ്ററുകളിൽ വിസ്മയം തീർക്കുന്നത് കാണാൻ ഇനി രണ്ടു ദിവസം കൂടി കാത്തിരിക്കണം. ജനുവരി 18 നാണു റിലീസ്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രമാണ് മിഖായേൽ.

highlights of mikhael movie

Sruthi S :