ഹയ ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സാമൂഹികവിഷയമാണ് ചർച്ച ചെയ്യുന്നത് ; ‘ഹയ’യ്ക്ക് ആശംസകളുമായി എ എ റഹീമും വി ഡി സതീശനും

പ്രിയം’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് വാസുദേവ് സനല്‍. 2014 ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’യ്ക്ക് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹയ’.

ഇപ്പോഴിതാ ‘ഹയ’യ്ക്ക് ആശംസകളുമായി രാജ്യസഭ എം പി എ എ റഹീമും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും. ഹയ ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സാമൂഹികവിഷയമാണ് ചർച്ച ചെയ്യുന്നതെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. സിനിമ ഏറ്റവും ശക്തമായ മാധ്യമമാണെന്നും ഹയ മുന്നോട്ട് വെയ്ക്കുന്ന സന്ദേശം എല്ലാവരിലും എത്തട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.

ഈ മാസം 25-നാണ് ഹയ എന്ന ചിത്രം റിലീസിനെത്തിയത്. എഞ്ചിനീയറിംഗ് കോളജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് നിര്‍മിച്ചിരിക്കുന്നത്. 24 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയത്. ക്യാംപസ് ത്രില്ലര്‍ ചിത്രമായെത്തിയ ഹയയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രിയം സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് വാസുദേവ് സനൽ. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

AJILI ANNAJOHN :